Saturday, April 12, 2025 4:32 pm

പെരിയയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് :  പെരിയയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായ മേഘ കണ്‍സ്ട്രക്ഷനെതിരെയാണ് കേസ്. കോണ്‍ക്രീറ്റിങ്ങിനിടെ താങ്ങുകള്‍ തെന്നിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും നിർമാണത്തിൽ ജാഗ്രതക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം കരാറുകാർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം. കരാറുകാരുടെ നീക്കങ്ങൾ അപകടകരമാണ്. പാലം പണി അടിയന്തരമായി നിർത്തിവച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് കത്തയച്ചിട്ടുണ്ടെന്നും സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് മേൽപാലം തകർന്നു വീണത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 14 മുതൽ

0
റാന്നി : വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും...

വീണയ്ക്ക് ഒരു കമ്പനി നടത്താനും നിയമനടപടി സ്വീകരിക്കാനും അറിയാം ; ബിനോയ് വിശ്വം

0
തിരുവനന്തപുരം: വീണ വിജയനെതിരായ കേസ് പ്രതിരോധിക്കേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്ന പ്രസ്താവന വിവാദമായതോടെ...

കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി ഫ്രാൻസിസ് മാർപാപ്പ

0
കോഴിക്കോട്: കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം...

മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവുൾപ്പെടെ ഉള്ള ലഹരി ഉൽപന്നങ്ങളുടെ കച്ചവടം ; യുവാവ് പിടിയിൽ

0
പാലക്കാട്: പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവുൾപ്പെടെ ഉള്ള...