പത്തനംതിട്ട : ബിലീവേഴ്‌സ് ചര്‍ച്ച് സാമ്പത്തിക ഇടപാടില്‍ പ്രാഥമിക അന്വേഷണം തുടങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസ് അന്വേഷിക്കുന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. ട്രസ്റ്റുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്.
ബിലീവേഴ്‌സ് സഭയിലെ ആറ് പ്രധാനികളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. സഭയ്ക്ക് കീഴിലെ വിവിധ ട്രസ്റ്റുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായി തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. കേസ് അന്വേഷിക്കുന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇതുസംബന്ധിച്ച മൊഴികളും രേഖകളും ഇഡി ശേഖരിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ട പണമിടപാടും അന്വേഷണ പരിധിയിലുണ്ട്.