Monday, April 14, 2025 9:23 pm

പ്ലാപ്പള്ളിയിൽ വനം വകുപ്പ് ജീവനക്കാരുടെ ബിനാമി ഹോട്ടല്‍ ; മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല പാതയിലെ പ്ലാപ്പള്ളിയിൽ വനം വകുപ്പ് ജീവനക്കാരുടെ ബിനാമി ഹോട്ടല്‍. മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. തിരുവല്ല സ്വദേശിയുടെ പേരിലാണ് വനം വകുപ്പ് ജീനക്കാർ ഹോട്ടൽ ലേലത്തിനെടുത്തിരിക്കുന്നത്. ഹോട്ടലിന്‍റെ സാമ്പത്തിക ഇടുപാടുകൾ സംബന്ധിച്ച് പ്ലാപ്പള്ളി ഫോറസറ്റ് സ്റ്റേഷന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ പുറത്ത് വന്നതോടെയാണ് മുന്ന് ജീവനക്കാരെ സ്ഥലം മാറ്റിയത്. സർക്കാർ ഉദ്യോഗസ്ഥർ ലാഭേച്ഛയോടെ മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടരുത് എന്ന സർവീസ് ചട്ടം മറികടന്നാണ് പ്ലാപ്പള്ളി സ്റ്റേഷനിലെ വനപാലകരുടെ കച്ചവടം.

പ്രതിദിനം 25000ത്തോളം രൂപയുടെ കച്ചവടമാണ് ഹോട്ടലിൽ നടക്കുന്നത്. ദേവസ്വം ബോർഡിലെ ചില ഉദ്യേഗസ്ഥരുടെ സഹായവും കരാർ ഉറപ്പിക്കുന്നതില്‍ ഉണ്ടെന്നാണ് സൂചന. 14 പേരുടെ പങ്കാളിത്തതോടെ തുടങ്ങിയ കടയിൽ നിന്നുള്ള ലാഭവിഹിതം വീതിക്കുന്നതിലെ തർക്കമാണ് രഹസ്യമാക്കി വെച്ചിരുന്ന കച്ചവടത്തിന്‍റെ വിവരങ്ങൾ പുറത്തറിയാൻ കാരണമെന്നും ഉദ്യോഗസ്ഥർക്കിടയിൽ ആക്ഷേപമുണ്ട്. ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്നുള്ള വനം വകുപ്പ് ഭൂമിയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഫോറസ്റ്റ് സ്റ്റേഷന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ദേവസ്വം ബോർഡിന്‍റെ  കുത്തക ലേലം വിഞ്ജാപനം വന്നത് മുതൽ കട ഉദ്ഘാടനം വരെയുള്ള എല്ലാ വിവരങ്ങളുമുണ്ട്.

തിരുവല്ല സ്വദേശിക്ക് കാരാർ കൊടുത്തുകൊണ്ടുള്ള ദേവസ്വം ബോർഡിന്‍റെ സാക്ഷ്യപത്രം വനപാലകർ ഗ്രൂപ്പിൽ പങ്ക് വെച്ചത് നമ്മുടെ കട ഓക്കേ ആയെന്ന സന്ദേശത്തോടെയാണ്. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറാണ് നവംബർ 11 ന് കടയുടെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ വനം വകുപ്പിന്‍റെ ഫ്ലൈയിങ്ങ് സ്ക്വേഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസ‍ർമാരെ കാരണം വ്യക്തമാക്കാതെ പ്ലാപ്പള്ളിയിൽ നിന്ന് സ്ഥലം മാറ്റിയത്. എന്നാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർക്കെതിരെ നടപടിയില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചൈനീസ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളെ താരിഫുകളിൽ നിന്ന് ഒഴിവാക്കില്ലെന്ന് ട്രംപ്

0
അമേരിക്ക: സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മെമ്മറി കാര്‍ഡുകള്‍, സോളാര്‍ സെല്ലുകള്‍, സെമികണ്ടക്ടറുകള്‍ അടക്കമു‍ള്ള...

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

0
മലേഷ്യ: മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു. 85...

ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം

0
മലപ്പുറം: ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം. മലപ്പുറം ചങ്ങരംകുളം...

മണ്ണാർക്കാട് ലഹരിക്കെതിരെ പ്രതിഷേധ കുടുംബ മതിൽ തീർത്തു

0
മണ്ണാർക്കാട്: ലഹരിക്കെതിരെ മണ്ണാർക്കാട് പ്രതിഷേധ കുടുംബ മതിൽ തീർത്തു. നിരോധിത ലഹരിയുടെ...