Tuesday, April 1, 2025 11:24 am

മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ച ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും മുഖത്തെ കറുത്ത പാടുകളെ അകറ്റാനും സഹായിക്കും. ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും മുഖക്കുരുവിനെ തടയാനും സഹായിക്കും. ഇതിനായി റോസ് വാട്ടര്‍ കൊണ്ട് മുഖം കഴുകാം. അൽപം കടലമാവിനൊപ്പം റോസ് വാട്ടര്‍ യോജിപ്പിച്ച് മുഖത്ത് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും. റോസ് വാട്ടറും അൽപം ​ഗ്ലിസറനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുന്നത് ചുളിവുകളെയും പാടുകളെയും മാറ്റാന്‍ സഹായിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇതിനായി രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടര്‍ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ സഹായകമാണ്. ഇതിനായി റോസ് വാട്ടര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടര്‍ന്ന് ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വെയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും. മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന സ്വാഭാവിക ചേരുവയാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ഏതെങ്കിലും ഉത്പന്നങ്ങൾ ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ അത്തരം അസ്വസ്ഥതകൾ കുറയ്ക്കാനും റോസ് വാട്ടർ പുരട്ടുന്നത് നല്ലതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

0
ആലപ്പുഴ : ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം....

പത്തനംതിട്ട പന്തളം കുരമ്പാലയില്‍ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
പത്തനംതിട്ട : പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു....

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

0
വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

അമ്മയേയും രണ്ടാനച്ഛനേയും കൊലപ്പെടുത്തിയ 17കാരൻ അറസ്റ്റിൽ

0
വിസ്കോൺസിൻ : അമ്മയേയും രണ്ടാനച്ഛനേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾക്കൊപ്പം രണ്ട് ആഴ്ചയോളം...