Thursday, May 15, 2025 9:13 pm

ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

സ്വാദ് അല്‍പം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ . ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളമായി ഉലുവയിൽ അടങ്ങിയിരിക്കുന്നു. ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഒന്ന്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ അത്യുത്തമമാണ്. ഇൻസുലിൻ പ്രതിരോധത്തെ നേരിടാൻ ഉലുവ സഹായിച്ചേക്കാം. രണ്ട്. ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ൽ ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

മൂന്ന്. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ. കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. നാല്. ഉലുവ വെള്ളം പതിവായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഗ്യാസ്ട്രൈറ്റിസ്, വയറുവേദന എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാനും സഹായിക്കും.

അഞ്ച്. നല്ല തിളങ്ങുന്ന ചര്‍മം ആഗ്രഹിക്കുന്നവര്‍ക്കും ഉലുവ അനുഗ്രഹമാണ്. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം കാക്കുന്നു. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും. ആറ്. ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ ഉലുവ സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് സെമിനാർ നടന്നു

0
കോന്നി: എസ്.എൻ.ഡി.പി യോഗം 175 -ാം മുറിഞ്ഞകൽ ശാഖയുടെ നേതൃത്വത്തിൽ സ്കൂൾ,...

സൊമാറ്റോയിലെ തൊഴിൽ പ്രശ്നങ്ങൾ ലേബർ കമ്മീഷണർ തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ...

0
എറണാകുളം: ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ...

വിവാദ പരാമർശത്തിൽ വിജയ് ഷാക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി കർണാടക സർക്കാർ

0
ബെംഗളൂരു: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രിയും ബിജെപി...

കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി....