Friday, April 11, 2025 3:37 pm

ഓണക്കോടിയുമായി മോദിയെ കണ്ട് ബം​ഗാൾ ​ഗവർണർ ആനന്ദബോസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: തിരുവോണ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും സമ്മാനിച്ച് പശ്ചിമബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. വ്യത്യസ്തതകൾ മറന്ന്, ഓണം ഒരുമിച്ച് ആഘോഷിക്കുന്ന മലയാളികളുടെ ഐക്യത്തിൽ പ്രധാനമന്ത്രിക്ക് വലിയ മതിപ്പാണെന്ന് സി വി ആനന്ദബോസ് പറഞ്ഞു. പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പശ്ചിമ ബം​ഗാളിൽ മലയാള സിനിമ നിർമ്മിക്കാൻ സൗകര്യമൊരുക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്നും സി വി ആനന്ദ ബോസ് ദില്ലിയിൽ പറഞ്ഞു.

അതേസമയം, ലോകമെമ്പാടുമുളള മലയാളികൾക്ക് പ്രധാനമന്ത്രി മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തകഴി സാഹിത്യോത്സവം തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി. സ്കൂളിൽ തുടങ്ങി

0
തകഴി : ഏഴുദിവസം നീളുന്ന തകഴി സാഹിത്യോത്സവം തകഴി ശിവശങ്കരപ്പിള്ള...

മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി

0
കോഴിക്കോട് :  താമരശ്ശേരി പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ...

കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

0
കോട്ടയം: കോട്ടയം എരുമേലിയിൽ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി...

ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍...