പശ്ചിമ ബംഗാൾ : മുഖ്യമന്ത്രി മമത ബാനർജിയെ പ്രശംസിച്ച പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിൻ്റെ നടപടിയിൽ സംസ്ഥാന ബിജെപിയിൽ അതൃപ്തി. തിങ്കളാഴ്ച കൊൽക്കത്തയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റി ഡോക്‌ടർ ഓഫ് ലിറ്ററേച്ചർ ഓണററി ബിരുദം നൽകി മമത ബാനർജിയെ ആദരിച്ചിരുന്നു. പ്രസ്തുത ചടങ്ങിൽ വെച്ചാണ് ബംഗാൾ ഗവർണർ മമത ബാനർജിയെ വാജ്‌പേയിയോട് ഉപമിച്ചത്. ബംഗാൾ മുഖ്യമന്ത്രിയെ അടൽ ബിഹാരി വാജ്‌പേയി, എപിജെ അബ്ദുൾ കലാം, മുൻ യുകെ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവരുമായി താരതമ്യപ്പെടുത്തിയാണ് സി.വി ആനന്ദ ബോസ് സംസാരിച്ചത്.
മമത ബാനർജിയെപ്പോലെ ഇവരെല്ലാം എഴുത്തുകാരായ രാഷ്ട്രതന്ത്രജ്ഞരും രാഷ്ട്രീയക്കാരുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പരാമർശത്തിനെതിരെ ബംഗാൾ ബിജെപി രംഗത്തു വന്നത്. മമത ബാനർജി വിൻസ്റ്റൺ ചർച്ചിലിനെപ്പോലെയാണെന്ന ഗവർണറുടെ വിലയിരുത്തലിനോട് ഭാഗികമായി യോജിക്കുന്നു. 1943-ലെ ബംഗാൾ ക്ഷാമത്തിന് ഉത്തരവാദി ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം 4 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായ മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശമായ വംശഹത്യയാണിതെന്നും ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ട്വീറ്റ് ചെയ്തു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.