ബെംഗളൂരു : 88 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിൽ ബെംഗളൂരു സ്വദേശി ബാബാജാൻ പിടിയിൽ. 36 വയസുകാരനാണ് പ്രതി. മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാനായിട്ടാണ് ഇയാൾ മോഷണത്തിനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാബാജാനിനെ അറസ്റ്റ് ചെയ്തതോടെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 8 കേസുകളിലെ പ്രതിയെ കിട്ടിയതായി പോലീസ് പറഞ്ഞു. എട്ടിടത്തും താൻ തന്നെയാണ് മോഷണം നടത്തിയതെന്ന് ബാബാജാൻ സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ കുടുംബം പോറ്റാനായാണ് പ്രതി മോഷണത്തിനിറങ്ങിയതെന്നും പോലീസ് പറഞ്ഞു.