ബെംഗളൂരു : കര്‍ണാടകയില്‍ കനത്ത മഴ തുടരുന്നു. ബംഗളൂരു – മൈസൂരു ദേശീയ പാതയില്‍ പലയിടത്തും വെളളം കയറി ഗതാഗതം തടസപ്പെട്ടു. മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. മഴ കണക്കിലെടുത്ത് ബലഗാവി, ഗദഗ്, കൊപ്പല്‍, ഹാവേരി, ധാര്‍വാഡ്, ബല്ലാരി, ദാവന്‍ഗരെ, ചിത്രദുര്‍ഗ, തുമകുരു, ചിക്കബല്ലാപ്പൂര്‍, കോലാര്‍, രാംനഗര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശജില്ലകളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കര്‍ണാടകയില്‍ കനത്ത മഴ ; ബംഗളൂരു – മൈസൂരു ദേശീയ പാതയില്‍ പലയിടത്തും വെളളം കയറി ഗതാഗതം തടസപ്പെട്ടു
RECENT NEWS
Advertisment