ശീതകാല സൂപ്പര്‍ഫുഡുകളില്‍ ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ നാരുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍, കാലാവസ്ഥയിലെ മാറ്റങ്ങളനുസരിച്ച് പ്രമേഹമുള്ളവര്‍ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിന് ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.
മധുരക്കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, പ്രമേഹരോഗികള്‍ പലപ്പോഴും ഈ സൂപ്പര്‍ഫുഡ് ഒഴിവാക്കുന്നു. മധുരക്കിഴങ്ങില്‍ സാധാരണ വെളുത്ത ഉരുളക്കിഴങ്ങിനേക്കാള്‍ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൂടുതലാണ്. മധുരക്കിഴങ്ങില്‍ കുറഞ്ഞതോ ഇടത്തരമോ ഉയര്‍ന്നതോ ആയ ജിഐ ഉണ്ടായിരിക്കാം.
നിങ്ങള്‍ മധുരക്കിഴങ്ങ് ഉച്ചഭക്ഷണമായോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ കഴിക്കുകയാണെങ്കില്‍ സാലഡായി കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് ഒഴിവാക്കാന്‍ വ്യായാമങ്ങള്‍ ചെയ്യണം. നിങ്ങള്‍ പ്രമേഹരോഗിയാണെങ്കില്‍ മെറ്റബോളിസം ഉയര്‍ന്ന ദിവസത്തിന്റെ ആദ്യ പകുതിയില്‍ മധുരക്കിഴങ്ങ് കഴിക്കാന്‍ പോഷകാഹാര വിദഗ്ധന്‍ ശുപാര്‍ശ ചെയ്യുന്നു. ഒരാള്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കഴിക്കാം.
വൈറ്റമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയുന്നു.