ഡൽഹി: ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയുടെ ആശങ്ക അറിയിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയില്‍ സമാധാനവും സ്ഥിരതയും വേഗം പുനസ്ഥാപിക്കണമെന്നും നെതന്യാഹുവിനോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു. എക്സിലാണ് പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുറിച്ചിട്ടുള്ളത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലഫോണില്‍ വിളിച്ചു. നിലവിലെ സാഹചര്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക അദ്ദേഹത്തെ അറിയിച്ചു. മേഖലയില്‍ എത്രയും പെട്ടന്ന് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു – പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും സംസാരിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033