കൊച്ചി : മുസ്‌ലിം പേരുകള്‍ കേള്‍ക്കുമ്പോള്‍ തീവ്രവാദി ബന്ധം ആരോപിക്കുന്ന സംഘപരിവാര്‍ നിലവാരത്തിലേക്ക് പിണറായി വിജയനും പോലീസും തരംതാണിരിക്കുന്നുവെന്ന് ബെന്നി ബഹനാന്‍ എംപി. എതിര്‍ക്കുന്നവരെയെല്ലാം പിണറായി തീവ്രവാദികളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി മുദ്രകുത്താനുള്ള കേരള പോലീസിന്റെ ശ്രമം അത്യന്തം ഹീനമാണ്.
കേരള പോലീസിലെ മനോ വൈകൃതമുള്ള ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം. സമരം ചെയുന്നവന്റെ മതം നോക്കി അവനെ തീവ്രവാദിയാക്കുന്ന പണി തുടങ്ങിയത് യുപിയിലെ യോഗി ആദിത്യനാഥ് ആണ്. ഇപ്പോള്‍ അത് നടപ്പാക്കുന്നത് കേരളത്തിലെ യോഗി പിണറായിനാഥ് ആണെന്ന് അദ്ദേഹം പരിഹസിച്ചു.