Tuesday, May 13, 2025 7:26 am

ഹ്യുണ്ടായ് എക്‌സ്‌റ്റർ Vs ടാറ്റ പഞ്ച്: മൈക്രോ എസ്‌യുവി വിപണിയിൽ ആര് വാഴും ആര് വീഴും

For full experience, Download our mobile application:
Get it on Google Play

ഹ്യുണ്ടായ് എക്സ്റ്റർ മൈക്രോ എസ്‌യുവി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിലെത്തിയത്. കുറഞ്ഞ വിലയിൽ അതിശയിപ്പിക്കുന്ന സവിശേഷതകളുമായി എത്തിയ ഈ വാഹനം ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത് ടാറ്റ പഞ്ചുമായിട്ടാണ്. ഈ വാഹനങ്ങളിൽ ഏത് വാങ്ങണം എന്ന സംശയം പലർക്കും ഉണ്ടാകും. ഹ്യുണ്ടായ് എക്സ്റ്റർ (Hyundai Exter), ടാറ്റ പഞ്ച് (Tata Punch) എന്നീ രണ്ട് മൈക്രോ എസ്‌യുവി മോഡലുകളുടെയും വിലയും സവിശേഷതകളും താരതമ്യം ചെയ്ത് ഏതാണ് ഏറ്റവും മികച്ചത് എന്ന് നോക്കാം.

ഹ്യുണ്ടായ് എക്‌സ്‌റ്ററും ടാറ്റ പഞ്ചും സമാനമായ ഡിസൈൻ സവിശേഷതകളുമായിട്ടാണ് വരുന്നത് എങ്കിലും അവ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നു. രണ്ട് വാഹനങ്ങളിലും ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനുണ്ട്. ഡിആർഎല്ലുകൾ ഫ്രണ്ട് ഗ്രില്ലുമായി കണക്റ്റ് ചെയ്തിട്ടുമുണ്ട്. രണ്ട് മൈക്രോ എസ്‌യുവികളിലും ഫ്ലേർഡ് വീൽ ആർച്ചുകൾ, ബ്ലാക്ക് ക്ലാഡിംഗ്, റൂഫ് റെയിലുകൾ എന്നിവയുണ്ട്. ഹ്യുണ്ടായ് എക്‌സ്‌റ്ററിൽ ഷാർപ്പ് ലൈനുകളും കൂടുതൽ ബോക്സി ലുക്കുമാണുള്ളത്. ടാറ്റ പഞ്ച് കൂടുതൽ മസിൽ മോഡലായി അനുഭവപ്പെടുന്നു.

ഹ്യുണ്ടായ് എക്‌സ്‌റ്ററിലും ടാറ്റ പഞ്ചിലും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്‌റ്റഡ് കാർ ടെക്, കൂൾഡ് ഗ്ലോവ് ബോക്‌സ്, ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. ബിൽറ്റ്-ഇൻ ഡാഷ്‌ക്യാം, ഷാർക്ക് ഫിൻ ആന്റിന, ഫുട്‌വെൽ ലൈറ്റിങ്, പാഡിൽ ഷിഫ്‌റ്ററുകൾ, വയർലെസ് ചാർജിങ് പാഡ്, ഓൺബോർഡ് നാവിഗേഷൻ സിസ്റ്റം എന്നിങ്ങനെ കുറച്ച് അധികം സവിശേഷകൾ ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവിയിലുണ്ട്. ഹ്യുണ്ടായ് എക്‌സ്‌റ്റർറിന് 3,815 എംഎം നീളവും 1,710 എംഎം വീതിയും 1,631 എംഎം ഉയരവും 2,450 എംഎം വീൽബേസുമാണുള്ളത്. ഈ എസ്‌യുവിയുടെ ബൂട്ട് സ്‌പേസ് 391 ലിറ്ററാണ്. ടാറ്റ പഞ്ച് എസ്‌യുവിക്ക് 3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസുമാണുള്ളത്. ടാറ്റ പഞ്ച് എസ്‌യുവിയിലെ ബൂട്ട് സ്‌പേസ് എക്‌സ്‌റ്റർ എസ്‌യുവിയേക്കാൾ അല്പം കുറവാണ് എങ്കിലും നീളം, വീതി എന്നിവയുടെ കാര്യത്തിൽ പഞ്ചാണ് മുന്നിൽ.

ടാറ്റ പഞ്ചിൽ 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ നൽകിയിട്ടുള്ളത്. ഈ എഞ്ചിൻ 84.48 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതൊരു 3 സിലിണ്ടർ എഞ്ചിനാണ്. ടാറ്റ പഞ്ച് നിങ്ങൾക്ക് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും 5 സ്പീഡ് എഎംടി യൂണിറ്റിലും ലഭ്യമാകും. ഈ ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേ വാഹനത്തിൽ ഉള്ളു. വൈകാതെ സിഎൻജി മോഡൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവിയിൽ 81.8 ബിഎച്ച്‌പി പവറും 113.8 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണുള്ളത്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി യൂണിറ്റുകളിൽ ഈ വാഹനം ലഭ്യമാകും.

1.2 ലിറ്റർ എഞ്ചിന്റെ പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയുന്ന ബൈ-ഫ്യുവൽ വേരിയന്റും ഹ്യുണ്ടായ് നൽകുന്നുണ്ട്. സിഎൻജി മോഡിൽ, ഈ പവർട്രെയിൻ 67.7 ബിഎച്ച്പി പവറും 95.2 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ സിഎൻജി ഓപ്ഷൻ ലഭിക്കുകയുള്ളു. ടാറ്റ പഞ്ചിന്റെ ബേസ് വേരിയന്റായ പ്യുവർ വേരിയന്റിന് 6.00 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ടോപ്പ്-ഓഫ്-ലൈൻ (ക്രിയേറ്റീവ് ഐആർഎ ഡ്യുവൽ-ടോൺ മോഡലിന് 9.52 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവിയുടെ ബേസ് വേരിയന്റായ ഇഎക്സിന് 6.00 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടോപ്പ് എൻഡ് എസ്എക്സ്(ഒ) കണക്ട് ട്രിം മോഡലിന് 9.32 ലക്ഷം രൂപയും എക്സ്-ഷോറൂം വിലയുണ്ട്. ഓട്ടോമാറ്റിക്ക് വേരിയന്റുകളുടെ വില വൈകാതെ പ്രഖ്യാപിക്കും.

ടാറ്റ പഞ്ചും ഹ്യുണ്ടായ് എക്‌സ്റ്ററും സവിശേഷതകളുടെ കാര്യത്തിൽ വളരെ അടുത്ത് നിൽക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ പഞ്ചിന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. 5 സ്റ്റാർ സുരക്ഷാ റേറ്റിങ് ആണ് പഞ്ചിനുള്ളത്. ഹ്യുണ്ടായ് എക്സ്റ്റർ സെഗ്മെന്റിലെ ആദ്യത്തേത് എന്ന് വിളിക്കാവുന്ന ഫീച്ചറുകളുമായിട്ടാണ് വരുന്നത്. സൺറൂഫ്, ഡാഷ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ എക്സ്റ്ററിന്റെ സവിശേഷതകളാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന

0
ജനീവ : ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം...

മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു ; സമ്പർക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ...

പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

0
കണ്ണൂർ: പരിയാരം ഗവ മെഡിക്കൽ കോളജിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. മെഡിക്കൽ...

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം ; ജമ്മു വിമാനത്താവളം അടച്ചു

0
ദില്ലി : അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇന്നലെ...