Tuesday, May 6, 2025 10:08 pm

ജിയോയെ പോലും പിന്നിലാക്കുന്ന ബിഎസ്എൻഎൽ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ വരുന്നു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ബിഎസ്എൻഎൽ (BSNL) നൽകുന്ന പ്ലാനുകളുടെ ഏറ്റവും വലിയ പ്രത്യേകത, അവ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു എന്നതാണ്. ആനുകൂല്യങ്ങൾ നൽകുന്നതിൽ മുൻപന്തിയിലുള്ള ജിയോയെ പോലും പിന്നിലാക്കുന്ന വിധത്തിലുള്ളവയാണ് ചില ബിഎസ്എൻഎൽ പ്ലാനുകൾ. ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നതിനാൽ വാർഷിക പ്ലാൻ റീചാർജ് ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്.

രണ്ട് വാർഷിക പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത് 2399 രൂപയുടെയും 2999 രൂപയുടെയും പ്ലാനുകളാണ് ഇവ. ഈ രണ്ട് റീചാർജ് പ്ലാനുകളും ആകർഷകമായ അധിക ആനുകൂല്യങ്ങളും ഒരു വർഷം മുഴുവൻ വാലിഡിറ്റിയും ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിൽ ഉടനീളം വൈകാതെ തന്നെ 4ജി നെറ്റ്വർക്ക് വരും എന്നതിനാൽ മികച്ച വേഗതയിൽ ഇന്റർനെറ്റ് ഡാറ്റ അടക്കം ഉപയോഗിക്കാൻ താല്പര്യമുള്ള ആളുകൾക്ക് ബിഎസ്എൻഎൽ നൽകുന്ന ഈ റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഈ രണ്ട് പ്ലാനുകളും വിശദമായി നോക്കാം.

ബിഎസ്എൻഎൽ 2399 രൂപ പ്ലാൻ
2399 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും നൽകുന്നുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 730 ജിബി ഡാറ്റയാണ് ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ എന്നത് സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കുന്നവർക്കും കണ്ട്ന്റ് മൊബൈൽ ഡാറ്റ ഉപയോഗിച്ച് സ്ട്രീം ചെയ്യുന്നവർക്കുമെല്ലാം തികയുന്ന ഡാറ്റ തന്നെയാണ്. ദിവസവും 100 എസ്എംഎസുകളും ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭ്യമാണ്.

2399 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ
മികച്ച ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം തന്നെ ബിഎസ്എൻഎൽ 2399 രൂപ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അയയ്‌ക്കാനും കഴിയും. യാതൊരു പരിധിയും ഇല്ലാതെയാണ് ഈ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. പ്ലാൻ അധിക ആനുകൂല്യങ്ങളായി 30 ദിവസത്തേക്ക് പിആർബിടി സേവനങ്ങൾ നൽകുന്നുണ്ട്. 30 ദിവസത്തേക്ക് ഇറോസ് നൌ ആക്സസും ലോക്ദുൻ കണ്ടന്റിലേക്കുള്ള ആക്സസും ഈ പ്രീപ്യ്ഡ് പ്ലാനിലൂടെ ലഭ്യമാണ്.

ബിഎസ്എൻഎൽ നൽകുന്ന 2999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് ഇപ്പോൾ ദിവസവും 3 ജിബി ഡാറ്റ ആനുകൂല്യമാണ് ലഭിക്കുന്നത്. ഈ പ്ലാൻ 365 ദിവസത്തെ തന്നെ വാലിഡിറ്റി നൽകുന്നു മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1095 ജിബി ഡാറ്റയും വരിക്കാർക്ക് ലഭിക്കും. ദിവസവും 3 ജിബി ഡാറ്റ എന്നത് ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ നൽകുന്നതിൽ വച്ച് ഏറ്റവും കൂടിയ ഡാറ്റ ആനുകൂല്യമാണ്. ഈ ഡാറ്റ വീഡിയോ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് തികയുന്നു.

2999 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ
2999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും വരിക്കാർക്ക് ലഭിക്കുന്നു. ഈ പ്ലാൻ ഒടിടി ആനുകൂല്യങ്ങളൊന്നും വരിക്കാർക്ക് നൽകുന്നില്ല. ദിവസവുമുള്ള 3 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയുകയും ചെയ്യുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു

0
കാര്‍ഷിക വികസന ക്ഷേമ വകുപ്പ് കേരള സമോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
റാങ്ക് പട്ടിക റദ്ദായി ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ ആയുര്‍വേദ കോളേജ്...

ഗസ്സക്ക് പിന്നാലെ യെമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ

0
സൻആ: ഗസ്സക്ക് പിന്നാലെ യെമനിലും യുദ്ധം തുടങ്ങി ഇസ്രായേൽ. യെമന്‍ തലസ്ഥാനമായ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പായം...