പത്തനംതിട്ട : കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെയിലും ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ ആയി പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഡിപ്പോ എന്ന അംഗീകാരത്തിന് തൊട്ടുപിന്നാലെയാണ് അടുത്ത നേട്ടം. മികച്ച ഡിപ്പോയ്ക്കുള്ള പുരസ്കാരം കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജുവിൽ നിന്നും ഡിറ്റിഒ തോമസ് മാത്യു ഏറ്റു വാങ്ങി.
ഒരു ദിവസം ശരാശരി പത്ത് ലക്ഷം രൂപയോളമാണ് പത്തനം തിട്ട ഡിപ്പോയിൽ നിന്നും ലഭിക്കുന്ന വരുമാനം. ഒരു മാസം ശരാശരി മൂന്നര കോടിയുടെ വരുമാനമാണ് പത്തനംതിട്ട ഡിപ്പോയ്ക്കുള്ളത്. വരുമാനവും സർവീസ് കാര്യക്ഷമമായി നടത്തുന്നതുമാണ് പത്തനംതിട്ട ഡിപ്പോയെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ എന്ന ബഹുമതിയിലേക്ക് എത്തിച്ചത്.
ഡിപ്പോയിൽ 67 ബസുകളാണ് ആകെ സർവീസ് നടത്തുന്നത്. ഒരു ദിവസം നടത്തുന്നത് 60 സർവീസുകളാണ്. രാവിലെയുള്ള പത്തനംതിട്ട കോയമ്പത്തൂർ സർവീസിനാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. ജീവനക്കാർ തമ്മിലുള്ള ഒരുമയും സർവീസുകൾ കൃത്യ സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നതുമാണ് ഡിപ്പോയെ ഈ പുരസ്കാരം നേടുന്നതിലേക്ക് എത്തിച്ചതെന്ന് പത്തനംതിട്ട ഡിറ്റിഒ തോമസ് മാത്യു പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.