നല്ല ഉറക്കത്തിന് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിൽ തന്നെ, നമ്മൾ കഴിക്കുന്ന ആഹാരം, റൂം, ചുറ്റുപാടുകൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കാം. അതുപോലെ തന്നെ നമ്മളുടെ റൂമിലെ ടെമ്പറേച്ചറും ഉറക്കത്തിനെ കാര്യമായി ബാധിക്കുന്നുണ്ട്. നല്ല ചൂട് എടുത്താലും അതുപോലെ തന്നെ വിറപ്പിക്കുന്ന തണുപ്പ് വന്നാലും നമ്മൾക്ക് നല്ല ഉറക്കം കിട്ടണമെന്നില്ല. നല്ല സുഖകരമായ ഉറക്കത്തിന് അമിതമായി ചൂടും തണുപ്പും ഇല്ലാത്ത ഒരു അന്തരീക്ഷം റൂമിൽ വേണം. ചില പഠനങ്ങൾ പ്രകാരം ഒരു വ്യക്തി നല്ലരീതിയിൽ ഉറങ്ങണമെങ്കിൽ 18.3 ഡിഗ്രി സെൽഷ്യസ് റൂം ടെമ്പറേച്ചർ വേണം എന്നാണ് പറയുന്നത്. ഇത്തരത്തിൽ കൃത്യമായ ഒരു റൂം ടെമ്പറേച്ചർ റൂമിൽ സെറ്റ് ചെയ്യാൻ സാധിച്ചാൽ നല്ലപോലെ ഉറങ്ങുമെന്നും യാതൊരു ക്ഷീണവും ഇല്ലാതെ പിറ്റേദിവസം കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്നുമാണ് പഠനങ്ങൾ പറയുന്നത്.
റൂം തണുപ്പിക്കാൻ
ഏസി ഇല്ലാതെ തന്നെ റൂം നിങ്ങൾക്ക് തണുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി പലവിധത്തിലുള്ള നാച്വറൽ മെത്തേഡ്സ് നങ്ങൾക്ക് ഉപയോഗിക്കാം. ഇതിൽ തന്നെ റൂമിന്റെ ജനാലയിൽ സൂര്യപ്രകാശം കടക്കാതിരിക്കാൻ ടിന്റർ ഗ്ലാസ്സ് ഉഫയോഗിക്കാവുന്നതാണ്. അതുപോലെ പകൽ സമയത്ത് നല്ല ചൂട് ഉള്ള സമയത്ത് ജനാലകൾ തുറന്ന് ഇടാതിരിക്കാൻ ശ്രദ്ധിക്കാം. കർട്ടൺ ഉപയോഗിച്ച് ജനാലകൾ മറയ്ക്കാൻ ശ്രദ്ധിക്കണം. അതുപോലെ റൂമിൽ ചൂട് കൂട്ടുന്ന സാധനങ്ങൾ ഉപയോഗിക്കാതിരിക്കാം. കിടയ്ക്ക വേറെ തുണി കൊണ്ട് മൂടി ഇടാം. അതുപോലെ നീല നിറത്തിലുള്ളതും കറുപ്പ് നിറത്തിലുമുള്ള സാധനങ്ങൾ പരമാവധി ഉപയോഗിക്കാതിരിക്കാം.
രാത്രി കിടക്കുന്നതിന് മുൻപ് വീടിന്റെ മുറ്റം നനച്ചിടാവുന്നതാണ്. ഇത് മൊത്തത്തിൽ തണുപ്പ് കയറ്റാൻ സഹായിക്കും. മഴയാണെങ്കിൽ നല്ല തണുപ്പ് അന്തരീക്ഷത്തിൽ ഉണ്ടായിരിക്കുന്നതാണ്. അതുപോലെ രാത്രിയിൽ ജനാല എല്ലാം നന്നായി തുറന്നിടുക. വാതിൽ തുറന്ന് വായു സഞ്ചാരം ഉറപ്പാക്കാം. രാത്രി കിടക്കും മുൻപ് റൂം അതുപോലെ ചുറ്റുമുള്ള പരിസരവും തുടച്ചിടുക. റൂമിൽ കിടക്കാൻ പോകുന്നതിന് മുൻപ് ഒരു ബക്കറ്റിൽ നിറയെ വെള്ളം പിടിച്ച് വെച്ച് ഫാൻ ഇട്ട് വാതിൽ അടയ്ക്കണം. അതുപോലെ നിങ്ങളുടെ വീട്ടിൽ ടേബിൾ ഫാൻ ആണെങ്കിൽ ജനാലയോട് ചേർത്ത് ചരിച്ച് വെക്കണം. റൂമിൽ നിന്നുള്ള ചൂട് വായു പുറത്ത് പോകാനും അകത്തേയ്ക്ക് നല്ല തണുത്ത വായു കയറാനും ഇത് സഹായിക്കും. അതുപോലെ തന്നെ റൂമിൽ തുണി നനച്ചിട്ട് ഫാൻ ഇട്ടാലും തണുപ്പ് നിൽക്കാൻ സഹായിക്കുന്നതാണ്. ഇത്തരത്തിൽ റൂം തണുപ്പിച്ചതിന് ശേഷം മാത്രം ഉറങ്ങാൻ പോവുക. ഇത് റൂമിൽ നിന്നും ചൂട് കുറയ്ക്കാനും. എന്നാൽ അമിതമായി തണുപ്പില്ലാതെ നല്ല സുഖകരമായ ടെമ്പറേച്ചർ നിലനിർത്താൻ സഹായിക്കുന്നതാണ്. റൂം ടെമ്പറേച്ചർ കൂടാതെ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
വെള്ളം
നല്ലപോലെ ദിവസേന വെള്ളം കുടിക്കുന്നത് ശരീരം തണുപ്പിക്കാൻ നല്ലതാണ്. അതുപോലെ രാത്രിയിൽ കിടക്കുന്നതിന് മുൻപ് കുളിക്കുന്നത് ശരീരത്തിൽ നിന്നും ചൂട് കുറയ്ക്കാൻ സഹായിക്കും. ആഹാരം കഴിക്കുന്നതിന് മുൻപ് കുളിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആഹാരം നേരത്തെ കഴി.ച്ചതിന് ശേഷം ഒരു രണ്ട് മണിക്കൂർ കഴിഞ്ഞ് നിങ്ങൾക്ക് കുളിക്കാവുന്നതാണ്. ഇത്തരത്തിൽ രാത്രിയിൽ കുളിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നതാണ്.
ആഹാരം
നല്ല ഹെൽത്തിയായിട്ടുള്ള ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശരീരത്തിൽ ചൂട് കൂട്ടുന്ന ആഹാരങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനായി നിങ്ങൾക്ക് രാത്രിയിൽ കിടക്കുമ്പോൾ പപ്പായ, അല്ലെങ്കിൽ എന്തെങ്കിലും വിധത്തിലുള്ള ലൈറ്റ് ഫുഡ് കഴിക്കുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. അതുപോലെ ദഹന പ്രശ്നങ്ങൾ അകറ്റാനും നല്ലതാണ്. ശരീരത്തിൽ ചൂട് വർദ്ധിക്കാതെ ബാലൻസ് ചെയ്ത് നിലനിർത്താനും ഇത് നല്ലതാണ്.
വെളിച്ചം
രാത്രി കിടക്കുമ്പോൾ റൂമിൽ വെളിച്ചം ഇല്ലാതിരിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. റൂമിൽ വെളിച്ചം അടിച്ചാൽ തലച്ചോറിന് തെറ്റായ സിഗ്നൽ ലഭിക്കുകയും തലച്ചോർ പ്രവർത്തിച്ചുകൊണ്ടിരിക്കാൻ കാരണമാവുകയും ചെയ്യും. ഇത് ഉറക്കത്തെ കെടുത്തുന്നു. അതിന് പകരം മൊത്തം ഇരുട്ടായാൽ രാത്രിയായി എന്ന സിഗ്നൽ തലച്ചോറിന് ലഭിക്കുന്നതിനാൽ ഇത് വേഗം ഉറക്കം വരാനും നല്ല ഉറക്കം നിങ്ങൾക്ക് ലഭിക്കാനും സഹായിക്കുന്നതാണ്. അതുപോലെ രാത്രിയിൽ കഫേയ്ൻ അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കാനും നിങ്ങൾ ശ്രദ്ധിക്കണം.