വയനാട് : ബത്തേരി ബിവറേജിന് സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ആനിമൂട്ടില്‍ പീതാംബരനെ (62)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയിലുള്ള തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
ശക്തമായ മര്‍ദ്ദനമേറ്റ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാട്ടവയല്‍ സ്വദേശി ലോക നാഥനെയും മന്ദംകൊല്ലിയിലെ ടേസ്റ്റി തട്ടു കടയിലെ ജീവനക്കാരനും കാലടി സ്വദേശിയുമായ സനീഷിനെയും പോലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.