കൊച്ചി : കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ ബെവ്‌കോ ഔട്ട് ലെറ്റിന് നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബെവ്‌കോ ഔട്ട് ലെറ്റുകൾ തുറക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യ ശാലകളുടെ സൗകര്യം കൂടുകയും തിരക്ക് കുറയുകയും ചെയ്യും. വാടകയുടെ അധിക വരുമാനമാണ് ലക്ഷ്യമെന്നും ബെവ്‌കോ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കുമെന്നും ആന്റണി രാജു.
കെ.എസ്.ആര്‍.ടി.സിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെ.എസ്.ആര്‍.ടി.സി മുന്നോട്ട് വെച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വലിയ രീതിയിൽ ഒഴിവാക്കാനും സാധിക്കും.