പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആൾക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്ന നിർദ്ദേശത്തെ മറികടന്ന് ബിവറേജസ് ഔട്ട് ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയിലെ ബിവറേജസ് ഔട്ട് ലെറ്റുകൾ രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ പൂട്ടിച്ചു. ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ്ഖാൻ, അരുൾ നായിക്കമഠത്തിൽ, ജോജി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഔട്ട് ലെറ്റുകൾ പൂട്ടിച്ചത്.
ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടിയിട്ട് രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ
RECENT NEWS
Advertisment