തിരുവല്ല : മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 7മുതൽ 14വരെ നടക്കും. ജയകൃഷ്‌ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 7ന് രാവിലെ 7.30ന് യജ്ഞശാലയിൽ കലവറ നിറയ്ക്കൽ. വൈകിട്ട് 5ന് മുത്തൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും വിഗ്രഹഘോഷയാത്ര, 6.30ന് യജ്ഞ പ്രതിഷ്‌ഠാകർമ്മം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിക്കും. തുടർന്ന് ഗുരുവായൂർ ദേവസ്വംബോർഡ് അംഗം മനോജ് ബി.നായർ യജ്ഞദീപം തെളിക്കും.
7ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. ദിവസവും രാവിലെ 5ന് ഗണപതിഹോമം, 6ന് വിഷ്‌ണു സഹസ്രനാമജപം, 7ന് സമൂഹാർച്ചന, 8ന് പാരായണം 1ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, 9ന് വൈകിട്ട് 5.45ന് വിദ്യാഗോപാല മന്ത്രാർച്ചന, 10ന് വൈകിട്ട് 6ന് നരസിംഹ മന്ത്രാർച്ചന, 13ന് വൈകിട്ട് 5.45ന് സർവൈശ്വര്യ വിളക്ക്പൂജ, 14ന് രാവിലെ 11.30ന് അവഭ്യഥസ്‌നാനം, തുടർന്ന് ആറാട്ടുഘോഷയാത്ര. പ്രസാദമൂട്ടിൽ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ. തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് കെ.അനന്തഗോപൻ, നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ്, ഡിവൈ.എസ്.പി എസ് ,അഷാദ്, സീരിയൽതാരം കൃഷ്‌ണപ്രസാദ്, ആരോഗ്യകാര്യസമിതി ചെയർപേഴ്‌സൺ ശോഭാ വിനു, ഷിനു കെ.ഈപ്പൻ എന്നിവർ മുഖ്യാതിഥികളാവും.