ഇരവിപേരൂർ : മേതൃക്കോവിൽ മഹാദേവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. തിരുവനന്തപുരം അച്യുതശാസ്ത്രിയാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും വൈകീട്ട് ഏഴിന് ആധ്യാത്മികപ്രഭാഷണവും നടക്കും. 12-ന് ഉച്ചയ്ക്ക് 12-ന് ഉണ്ണിയൂട്ട്, 12.30-ന് പ്രഭാഷണം, 13-ന് വൈകീട്ട് അഞ്ചിന് വിദ്യാരാജഗോപാലമന്ത്രാർച്ചന, 14-ന് രാവിലെ 10-ന് രുക്മിണീസ്വയംവരം, ഒന്നിന് സ്വയംവരസദ്യ, ഏഴിന് അഖണ്ഡനാമജപം, 15-ന് രാവിലെ ഒൻപതിന് മൃത്യുഞ്ജയഹോമം, 12-ന് നാരയണീയപാരായണം,16-ന് രാവിലെ എട്ടിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിയുടെ കാർമികത്വത്തിൽ കലശപൂജ, അഭിഷേകം, കാവിൽ നൂറുംപാലും 12-ന് നവഗ്രഹപൂജ. 12.30-ന് സമൂഹസദ്യ, 6.30-ന് പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കടവിൽ അവഭൃഥസ്നാനം, തുടർന്ന് ഘോഷയാത്ര, 7.30-ന് യജ്ഞസമർപ്പണം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033