പ്രക്കാനം : ആലുംപാറ മഹാദേവക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞ സമാരംഭസഭ ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടും മേൽശാന്തി സജിത് കൃഷ്ണൻപോറ്റിയും ചേർന്ന് ഭദ്രദീപം തെളിയിക്കും. എൻഎസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്യും. ശ്രീമഹാദേവർ ഹൈന്ദവസേവാസംഘം പ്രസിഡന്റ് ജയരാജ് തേപ്പുകല്ലുങ്കൽ അധ്യക്ഷത വഹിക്കും. തിങ്കളാഴ്ച യജ്ഞം തുടങ്ങും. സുരേഷ് പ്രണവശേരിയാണ് യജ്ഞാചാര്യൻ. ദിവസവും പുലർച്ചെ 6.30-ന് വിഷ്ണുസഹസ്രനാമജപം, ഉച്ചയ്ക്ക് 12-ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് അഞ്ചിന് ലളിതാസഹസ്രനാമജപം, ഏഴിന് ഭജന. 30-ന് രാവിലെ 10-ന് ശ്രീകൃഷ്ണാവതാരപൂജ, 11-ന് ഉണ്ണിയൂട്ട്, 31-ന് വൈകിട്ട് 5.30-ന് വിദ്യാരാജഗോപാലമന്ത്രാർച്ചന, നവംബർ ഒന്നിന് രാവിലെ ഒൻപതിന് മൃത്യുഞ്ജയഹോമം, 11.30-ന് രുക്മിണീസ്വയംവരം, വൈകിട്ട് 5.30-ന് സർവ്വകാര്യസിദ്ധിപൂജ, രണ്ടിന് രാവിലെ 9.30-ന് കുചേലഗതി, 11.30-ന് നവഗ്രഹപൂജ, മൂന്നിന് പുലർച്ചെ ആറിന് അഷ്ടദ്രവ്യഗണപതിഹോമം, 10-ന് സ്വർഗ്ഗാരോഹണം, 12.30-ന് അവഭൃഥസ്നാനഘോഷയാത്ര, 1.30-ന് സമൂഹസദ്യ, വൈകിട്ട് 6.30-ന് ദീപക്കാഴ്ച.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1