റാന്നി : തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിലെ ഭരണി ഉത്സവം 23 മുതൽ 30 വരെ നടക്കും. 23-ന് രാവിലെ 10.30-ന് തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റും. മേൽശാന്തി അജിത്ത്കുമാർപോറ്റി സഹകാർമികത്വം വഹിക്കും. 12-ന് പ്രസാദമൂട്ട്, രാത്രി എട്ടിന് ഭജൻസ്, 8.30-ന് തിരുവാതിര, 10-ന് നൃത്തം, 10.30-ന് ഗാനാർച്ചന, 12-ന് ആപ്പിണ്ടി വിളക്ക് എന്നിവ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 7.30-ന് ശ്രീഭൂതബലി, എട്ടിന് ഭാഗവത പാരായണം എന്നിവ നടക്കും. വരവൂർ കരയുടെ നേതൃത്വത്തിലുള്ള രണ്ടാംദിവസം രാവിലെ എട്ടിന് ഭാഗവത പാരായണം, 5.45-ന് സോപാന സംഗീതം, ഏഴിന് നൃത്തനൃത്യങ്ങൾ, 7.30-ന് അന്നദാനം, 8.30-ന് ഗാനമേള. മൂന്നാംദിവസ ഉത്സവപരിപാടികൾ പുല്ലൂപ്രം കരയുടെ നേതൃത്വത്തിലാണ്. വൈകിട്ട് 5.30-ന് സോപാന സംഗീതം, ഏഴിന് അന്നദാനം, എട്ടിന് നാടൻ പാട്ട്, നാടൻകലകളുടെ അവതരണം.
അങ്ങാടി വെങ്ങാലിക്കരയുടെ നേതൃത്വത്തിൽ നാലാം ദിവസം വൈകിട്ട് 5.30-ന് സോപാനസംഗീതം, ഏഴിന് അന്നദാനം, 6.45-ന് സംഗീതാർച്ചന, 7.30-ന് നൃത്തനൃത്യങ്ങൾ, വയലിൻ ഫ്യൂഷൻ, 9.30-ന് ഗാനമേള. വൈക്കംകര നേതൃത്വം നൽകുന്ന അഞ്ചാംദിവസം രാവിലെ എട്ടിന് ലളിതാസഹസ്രനാമാർച്ചന, 11-ന് ഉത്സവബലി, 12-ന് ഉത്സവബലി ദർശനം, 12.30-ന് പ്രസാദമൂട്ട്, വൈകിട്ട് ആറിന് സോപാന സംഗീതം, രാത്രി ഏഴിന് ചിന്ത്പാട്ട്, 7.30-ന് അന്നദാനം, ഒമ്പതിന് ഗാനമേള. ആറാം ദിവസമായ 28-ന് തോട്ടമൺ വടക്കേക്കര ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. അന്ന് വൈകിട്ട് അഞ്ചിന് സോപാന സംഗീതം, ഏഴിന് സംഗീത സദസ്സ്, 7.30-ന് അന്നദാനം, എട്ടിന് തിരുവാതിര, ഒമ്പതിന് ഗാനമേള. തോട്ടമൺ തെക്കേക്കര നേതൃത്വം നൽകുന്ന ഏഴാംദിവസം വൈകിട്ട് അഞ്ചിന് സോപാനസംഗീതം, രാത്രി ഏഴിന് അന്നദാനം, 7.30-ന് ഗാനമേള, 11.30-ന് പള്ളവേട്ട, പള്ളിവേട്ട വരവ്. ആറാട്ട് ദിവസമായ 30-ന് 12-ന് പ്രസാദമൂട്ട്, 5.10-ന് ആറാട്ടുവലി, ആറാട്ട് പുറപ്പാട്, കടവിൽ പറയിടീൽ, ഏഴിന് ആറാട്ട് വരവ്, 10-ന് കൊടിമരച്ചുവട്ടിൽ പറയിടീൽ, ആറാട്ട് കലശം, കൊടിയിറക്ക്.