ന്യൂഡല്‍ഹി : ഭാരത് ജോഡോ യാത്രയിൽ കോവിഡ് -19 മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കേന്ദ്ര സർക്കാർ. ഇക്കാര്യം നിര്‍ദ്ദേശിച്ച് രാഹുല്‍ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് എന്നിവര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തയച്ചു. യാത്രയ്ക്കിടെ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ഉപയോഗം കർശനമാക്കണമെന്നും കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർ മാത്രമേ യാത്രയിൽ പങ്കെടുക്കാവൂ എന്നും നിർദ്ദേശമുണ്ട്.
കോവിഡ് മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യതാൽപ്പര്യം മുന്നിർത്തി യാത്ര മാറ്റിവെയ്ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. പൊതുജനാരോഗ്യ പ്രശ്നം ഗൗരവമായി കാണണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം മറ്റ് രാജ്യങ്ങളിലെ കോവിഡ് സാഹചര്യം ഗൗരവമായി വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ബി ഭാരതി പ്രവീണ്‍ പവാർ പറഞ്ഞു. ഇന്ത്യയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.