Tuesday, April 8, 2025 1:35 am

ഭാരത് ജോഡോ യാത്ര, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ ജില്ലയില്‍ നിന്നും പതിനായിരം പേരെ പങ്കെടുപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എ.ഐ.സി.സി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭരാത് ജോഡോ യാത്രയില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി പതിനായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ ഭാരത് ജോഡോ യാത്രാ സംഘാടക സമിതി യോഗം തീരുമാനിച്ചു.

അടൂര്‍, കോന്നി, ആറന്മുള, റാന്നി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ 12-ാം തീയതി വൈകിട്ട് 4 മണി മുതല്‍ 7 മണി വരെ തിരുവനന്തപരും ജില്ലയിലെ ശ്രീകാര്യത്തുനിന്നും കഴക്കൂട്ടം വരേയും തിരുവല്ല നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സെപ്റ്റംബര്‍ 17 ന് വൈകിട്ട് 4 മണി മുതില്‍ 7 മണി വരെ ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്ന് ചേപ്പാട് വരേയുമാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാകുന്നത്.

ജില്ലയില്‍ 79 മണ്ഡലങ്ങളിലെ 1080 ബൂത്തുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഭാരത് ജോഡോ യാത്രയില്‍ അണിനിരക്കും.
ഇതിനായി മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബസ്സുകള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള നിരവധി വാഹനങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഭാരത് ജോഡോ യാത്ര സംബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളില്‍ സ്വാഗത സംഘങ്ങള്‍ രൂപീകരിച്ച് ഊര്‍ജ്ജിതമായി നടത്തി വരുന്നു.

സംഘാടക സമിതി യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റും, ഭാരത് ജോഡോ യാത്ര സംഘാടക സമിതി ചെയര്‍മാനുമായ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാബു ജോര്‍ജ്ജ്, കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്മാരും കണ്‍വീനര്‍മാരുമായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, സുനില്‍. എസ് ലാല്‍, റോജി പോള്‍ ഡാനിയേല്‍, സുനില്‍ കുമാര്‍ പുല്ലാട് എന്നിവര്‍ പ്രസംഗിച്ചു.

രാജ്യത്തെ ഭിന്നിപ്പിക്കുവന്‍ ശ്രമിക്കുന്ന വിദ്വേഷ ശക്തികള്‍ക്കെതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്ര ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞതായി ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ വ്യക്തമായതായും ഭരത് ജോഡോ യാത്ര ഇന്‍ഡ്യാ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആന്റോ ആന്റണി പറഞ്ഞു. എ.ഐ.സി.സി, കെ.പി.സി.സി നിര്‍ദ്ദേശ പ്രകാരം സംമ്പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കേള്‍ പാലിച്ചായിരിക്കും ഭാരത് ജോഡോ യാത്രയില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക നിയമനം

0
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ ടീച്ചറെ (ഹിന്ദി)...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

0
കോഴിക്കോട്: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം...

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി

0
പാലക്കാട് : പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി. കെ...

കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയർലൈൻ കമ്പനി...

0
കൊച്ചി: കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാൽ തിരുപ്പതി ക്ഷേത്രദർശനം സാധിക്കാതെ വന്ന...