പത്തനംതിട്ട: ഭാരതീയ ദളിത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന ധർണയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ്ണ ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. ദളിത് കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് കെ.എൻ അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റിനു പകരം വീടും സ്ഥലവും നൽകുക. നിർത്തിവെച്ച സ്പെഷ്യൽ റിക്രൂട്ട്മെന്റ് പുന:സ്ഥാപിക്കുക, സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപയായി വർദ്ധിപ്പിക്കുക, സംവരണത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം പുന:പരിശോധിക്കുക, കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മുൻ കെ.പി.സി.സി അംഗം അഡ്വ.കെ.പ്രതാപൻ , ഡി. സി .സി വൈസ് പ്രസിഡന്റുമാരായ
അഡ്വ. എ.സുരേഷ് കുമാർ , വെട്ടൂർ ജ്യോതി പ്രസാദ് , M .G കണ്ണൻ, ബി.ഡി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്, സെക്രട്ടറിമാർ പി.ജി. ദിലീപ് കുമാർ , ഏ കെ ലാലു, എം.പി രാജു, മണ്ണിൽ രാഘവൻ , കെ.എൻ രാജൻ, കെ.എൻ മനോജ്, എ.കെ. ഗോപാലൻ, സി.കെ രാജേന്ദ്രപ്രസാദ്, വി.റ്റി പ്രസാദ് , ആറന്മുള രാജൻ, സാനു തുവയൂർ , മധു പാണ്ടി മലപ്പുറം, ബൈജു ഭാസ്കർ , ബിജു പനയ്ക്കൽ, എ.കെ സുധാ കുമാരി , നിബിൻ അങ്ങാടിയ്ക്കൽ, മനോജ് മുളന്തറ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു