തിരുവനന്തപുരം : ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് മുഹമ്മദ് ഇര്‍ഫാനെ കസ്റ്റഡിയിലെടുക്കുന്നതില്‍ കേരള പോലീസിന്റെ ഗുരുതര വീഴ്ച. ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിലാണ് മ്യൂസിയം പോലീസിന് വീഴ്ച സംഭവിച്ചത്. ഗോവ പോലീസില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മ്യൂസിയം പോലീസ് കഴിഞ്ഞ ദിവസം എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞു. ഇതോടെ മ്യൂസിയം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേയ്ക്ക് മടങ്ങി.
വിഷു ദിനത്തിലാണ് കവടിയാറിലെ ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടന്നത്. സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കേരള പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായം തേടി. ഒടുവില്‍ ആന്ധ്രാപ്രദേശ് പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.