ചെങ്ങന്നൂർ: ചെങ്ങന്നൂർ ലയൺസ് ക്ലബിന്റെയും ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടന്ന കലാ-കായിക മത്സരങ്ങൾ “അറോറ 2024” ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 38 സ്കൂളുകളിൽ നിന്ന് വിവിധ ഭിന്നശേഷി വിഭാഗത്തിൽപെട്ട 1112 വിദ്യാർത്ഥികൾ 13 മത്സരയിനങ്ങളിൽ പങ്കെടുത്തു.
ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശി പതാക ഉയർത്തി. കെ.ആർ സദാശിവൻ നായർ, സജി സാമുവൽ, ഡോ.ജോൺസൺ ബേബി, രാജൻ ഡാനിയേൽ, സി.പി ജയകുമാർ, ആർ.വെങ്കിടാചലം, വിന്നി ഫിലിപ്പ്, മാർട്ടിൻ ഫ്രാൻസിസ്, രാധിക പ്രസാദ്, സൂസമ്മ ഏബ്രഹാം, അഡ്വ.എബി കുര്യാക്കോസ്, അഡ്വ.എം ശശികുമാർ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.