ചെങ്ങന്നൂർ : ചെങ്ങന്നൂരില്‍ വീണ്ടും ഭൂഗര്‍ഭ മത്സ്യം. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ അശ്വിൻ ഭവനിൽ സഹദേവൻ്റെ വീട്ടിലെ പൈപ്പിൽ നിന്നാണ് മത്സ്യത്തെ ലഭിച്ചത്. സഹദേവൻ്റെ മകൻ അശ്വിൻ ജലസംഭരണി വൃത്തിയാക്കുന്നതിനുള്ള തയ്യാറെടുപ്പിന് മുൻപ് അമ്മ സിന്ധു ടാങ്കിൽ ബാക്കിയുള്ള ജലം മറ്റൊരു ബക്കറ്റിലേക്ക് ശേഖരിക്കുമ്പോഴാണ് വിചിത്രമായ എന്തോ ഒന്ന് പൈപ്പിലൂടെ ബക്കറ്റിൽ വീണത് ശ്രദ്ധയിൽ പെട്ടത്. സിന്ധു ഉടൻ തന്നെ അശ്വിനെ വിളിച്ചു വരുത്തി.
അശ്വിൻ ഗൂഗിളിൽ തെരഞ്ഞാണ് ഭൂഗർഭ മത്സ്യമാണെന്ന് സ്ഥിരീകരിച്ചത്. ഉടൻ തന്നെ വാർഡ് അംഗം ശ്രീവിദ്യ സുരേഷിനെ വിവരം ധരിപ്പിച്ചു. ഇത് സംബന്ധിച്ച് ഫിഷറീസിനെയും കൊച്ചിൻ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ഗവേഷകരേയും വിവരം ധരിപ്പിച്ചതായി ശ്രീവിദ്യ പറഞ്ഞു. മത്സ്യത്തെ ഫിഷറീസ് ഗവേഷകസംഘം ഏറ്റുവാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനെ പ്രത്യേകം പാത്രത്തിലേക്കു മാറ്റി. മത്സ്യത്തിന് 12 സെ.മീ. നീളമുണ്ട്.
സാധാരണ ഭൂഗർഭ മത്സ്യത്തെക്കാൾ നിറവും കൂടുതലാണിതിന്. മഹാപ്രളയത്തിന് ശേഷമാണ് ഇവ കൂടുതലായി പുറത്തു വരാൻ തുടങ്ങിയത്. 2018ൽ പെരിങ്ങരയിൽ നിന്നും 2019 -ൽ ചെങ്ങന്നൂരിന് സമീപം ഇടനാട്ടിലും, തിരുവൻവണ്ടൂരിലും, 2020 ,21 വർഷത്തിൽ വീണ്ടും തിരുവൻവണ്ടൂരിൽ കിണറുവെള്ളത്തിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ആറന്മുളയുടെ ചില ഭാഗങ്ങളിലും തുടര്‍ച്ചയായി ഭൂഗർഭ മത്സ്യത്തെ കണ്ടുവരുന്നുണ്ട്. മത്സ്യത്തെ പഠന വിധേയമാക്കുമെന്ന് ഗവേഷകർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.