കുനൂര്‍ : ഊട്ടിക്ക് സമീപം കുന്നൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചു. ബിപിന്‍ റാവത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് റാവത്തിന്റെ ഭാര്യ മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത്. അപകടത്തില്‍ 11 മരണങ്ങള്‍ സ്ഥിരീകരിച്ചവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. കരസേന മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ 14 യാത്രക്കാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. എം.ഐ-17വി5 എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.