പത്തനംതിട്ട : വാസ്തുവിദ്യ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ നിര്‍മിച്ച സുസ്ഥിര നിര്‍മാണ വിദ്യ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആധുനിക യന്ത്ര സംവിധാനങ്ങള്‍ സജീകരിച്ചിട്ടുള്ള ലബോറട്ടറി മന്ദിരത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാസ്തുവിദ്യ ഗുരുകുലം സുസ്ഥിര നിര്‍മാണ മേഖലയില്‍ പുതിയ ചുവടുവെപ്പുകള്‍ നടത്തുകയാണ്. വാസ്തുവിദ്യ ഗുരുകുലത്തിന്റെ പരിസ്ഥിതി സൗഹാര്‍ദ സുസ്ഥിര നിര്‍മാണ വിദ്യയ്ക്ക് എ.ഐ.സി.ടി.ഇയുടെ അംഗീകാരം ലഭിച്ചതും ഗവേഷണ പദ്ധതിക്ക് സാമ്പത്തിക സഹായം ലഭിച്ചതും അഭിമാനകരമായ കാര്യമാണ്. നിര്‍മാണ മേഖലയിലെ കാര്യക്ഷമമായ ഇടപെടലിലൂടെ നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുവാനും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സ്ഥാപനത്തിന് കഴിയും. ഇതിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രോജക്ട് തയാറാക്കണം. ഇതിന് സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകും.
ചുമര്‍ ചിത്രങ്ങള്‍ക്ക് ലോക വിപണിയില്‍ വലിയ സാധ്യതകള്‍ ഉണ്ട്. ഇവയുടെ വിപണനത്തിനായി പദ്ധതികള്‍ ആലോചിക്കണം. ഇതുവഴി കലാകാരന്‍മാര്‍ക്ക് മികച്ച സാമ്പത്തിക സഹായം ലഭിക്കും. ഗുരുകുലത്തിന്റെ അഞ്ച് ഏക്കര്‍ സ്ഥലത്തിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി അടുത്ത മൂന്നുവര്‍ഷംകൊണ്ട് വാസ്തുവിദ്യ ഗുരുകുലത്തെ കേരളത്തിന്റെ അഭിമാന സ്ഥാപനമായി ഉയര്‍ത്തുന്നതിന് വേണ്ട കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സുസ്ഥിര നിര്‍മാണ വിദ്യയും അതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളും ഈ കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമാണെന്നും കൂടുതല്‍ ജനകീയമാക്കേണ്ടതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗവേഷണത്തിലൂടെയാണ് ഏതു മേഖലയിലും അറിവ് വര്‍ധിക്കുന്നത്. മാലിന്യങ്ങള്‍ ആഗോളതലത്തില്‍ തന്നെ വലിയ വിപത്തായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് കെട്ടിട മാലിന്യങ്ങളും മറ്റും ഉപയോഗിച്ച് അതിമനോഹരമായി ലബോറട്ടറി മന്ദിരം നിര്‍മിച്ചിരിക്കുന്നത്. വലിയ മാതൃകയാണ് വാസ്തുവിദ്യ ഗുരുകുലം ലോകത്തിനു മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മാന്നാറും ആറന്മുളയും ബന്ധിപ്പിച്ചുകൊണ്ട് മ്യൂസിയങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക ഇടങ്ങള്‍ ഉണ്ടാക്കി ടൂറിസം സാധ്യതയുള്ള ഒരു പ്രോജക്ട് നടപ്പാക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രോജക്ട് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ടൂറിസം സാധ്യതകളും പൈതൃക സംരക്ഷണവും ചരിത്ര സ്മാരക നിര്‍മിതിയും ഉള്‍പ്പെട്ടിട്ടുള്ള പ്രോജക്റ്റിന് വേണ്ടി ഡിപിആര്‍ തയാറാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആയിട്ടുണ്ടെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായര്‍, വാസ്തുവിദ്യ ഗുരുകുലം ചെയര്‍മാന്‍ ജി. ശങ്കര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം പ്രൊഫ. ടി.കെ.ജി. നായര്‍, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, സീനിയര്‍ സയന്റിസ്റ്റ് വി. സുരേഷ്, വാസ്തുവിദ്യ ഗുരുകുല ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033