പട്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തെക്കന്‍ ബീഹാറിലെ 71 മണ്ഡലങ്ങളിലാണ് പോളിംഗ്. 2.14 കോടി വോട്ടര്‍മാര്‍ 1066 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം നേതാവുമായ ജതിന്‍ റാം മാഞ്ചി , ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് എന്നിവരും, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്.
71 സീറ്റില്‍ ജെ.ഡി.യു. 35 ഇടത്തും, ബി.ജെ.പി. 29 സീറ്റുകളിലും, ആര്‍.ജെ.ഡി. 42 സീറ്റുകളിലും, കോണ്‍ഗ്രസ് 29 ഇടത്തും മത്സരിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്.