ബീഹാര്‍ : കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ബീഹാറില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ജനതാദള്‍ എം.എല്‍.എയുമായ മേവാലാല്‍ ചൗധരി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസഥാനത്ത് സര്‍ക്കാര്‍ ഞായറാഴ്ച രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മെയ് 15 വരെ അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക രേഖകള്‍ പ്രകാരം ബീഹാറില്‍ 39,498 കൊവിഡ് കേസുകള്‍ സജീവമായിട്ടുണ്ട്.