Friday, April 11, 2025 11:57 am

ബീഹാർ വെള്ളപ്പൊക്കം; മരണസംഖ്യ 24 ആയി

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബീഹാർ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. 16 ജില്ലകളിലായി ദുരിതബാധിതരുടെ എണ്ണം ചൊവ്വാഴ്ച 75 ലക്ഷം കടന്നു. സീതാമർഹി, ഷിയോഹർ, സുപോൾ, കിഷൻഗഞ്ച്, ദർഭംഗ, മുസാഫർപൂർ, ഗോപാൽഗഞ്ച്, വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ഖഗേറിയ, സരൺ, സമസ്തിപൂർ, സിവാൻ, മധുബാനി, മാധേപുര, സഹർസ എന്നിവയാണ് 16 വെള്ളപ്പൊക്ക ബാധിത ജില്ലകൾ.

ദുരിതബാധിത പഞ്ചായത്തുകളുടെ എണ്ണം 1,240 ൽ നിന്ന് തിങ്കളാഴ്ച 1,260 ആയി ഉയർന്നു. ദർബംഗയിൽ 10 പേരും മുസാഫർപൂരിൽ ആറ് പേരും മരിച്ചു. വെസ്റ്റ് ചമ്പാരൻ (4), സരൺ ( 2), സിവാൻ (2) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ. സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 33 സംസ്ഥാന ദുരന്ത നിവാരണ സേനകളെയും (എസ്ഡിആർഎഫ്), ദേശീയ ദുരന്ത പ്രതികരണ സേന (എൻ‌ഡി‌ആർ‌എഫ്) ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. 12,479 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 5,36,371 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.ബാഗ്മതി, ബുരി ഗന്ധക്, കമലബാലൻ, ഖിരോയി തുടങ്ങി നിരവധി നദികൾ അപകടനിരപ്പിന് മുകളിൽ ഒഴുകുന്നു. ഭാഗൽപൂർ ജില്ലയിലെ കഹൽഗാവിലെ അപകടചിഹ്നത്തിന് മുകളിലാണ് ഗംഗ ഒഴുകുന്നത്. പട്‌ന ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ജലനിരപ്പ് കുറഞ്ഞതായി ജലവിഭവ വകുപ്പ് ബുള്ളറ്റിൻ അറിയിച്ചു.ഓഗസ്റ്റ് 8ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ ഭാഗൽപൂർ, ദർഭംഗ, മുൻഗെർ, പൂർണിയ, കോസി ഡിവിഷനുകളിലെ വിവിധ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ വ്യോമ പര്യടനം നടത്തി. ഗന്ധക് ഗാരേജ് ശ്രദ്ധാപൂർവ്വം പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും കൊവിഡ് സ്ഥിതിയും മുഖ്യമന്ത്രി പരിശോധിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടക്കെണിയായി മല്ലപ്പള്ളി-പരിയാരം- റോഡ്‌

0
മല്ലപ്പള്ളി : അപകടക്കെണിയായി മല്ലപ്പള്ളി-പരിയാരം- റോഡ്‌ ബിഎസ്‌എൻഎൽ ഓഫീസ്...

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ

0
ദില്ലി : ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്ക്കെതിരെ തെളിവുകളുമായി...

തിരുവനന്തപുരത്ത് നാളെ മുതൽ കള്ളക്കടൽ പ്രതിഭാസത്തിന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്...

കയർഭൂവസ്ത്രം വിരിക്കുന്ന പദ്ധതി വാക്കേക്കടവിൽ ഫലം കാണുന്നില്ലെന്ന് ആക്ഷേപം

0
കവിയൂർ : തോടുകളുടെ തീരങ്ങൾ സംരക്ഷിക്കാൻ കയർഭൂവസ്ത്രം വിരിക്കുന്ന പദ്ധതി...