പട്ന: വ്യാജ മദ്യം കഴിച്ച് ബിഹാറിലെ സിവാനിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സിവാൻ എസ്പി അമിതേഷ് കുമാർ അറിയിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി ചപ്ര സൂപ്രണ്ട് കുമാർ ആശിഷ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും എട്ട് പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.കൂടാതെ, പ്രാദേശിക ചൗക്കിദാർ, പഞ്ചായത്ത് ബീറ്റ് പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് മുകുൾ കുമാർ ഗുപ്തയുടെ നിർദേശപ്രകാരം ഭഗവാൻപൂർ എസ്എച്ച്ഒയ്ക്കും ഭഗവാൻപൂർ പോലീസ് സ്‌റ്റേഷനിലെ പ്രൊഹിബിഷൻ എഎസ്ഐക്കുമെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. മറ്റൊരു സംഭവത്തിൽ സരൺ ജില്ലയിൽ വ്യാജമദ്യം കഴിച്ച് നാല് പേർ മരിച്ചു.ഒക്ടോബർ 15 ന് മദ്യം കഴിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . ഇവരിൽ നാല് പേരാണ് മരിച്ചത്. അതേസമയം, സംസ്ഥാനത്ത് നിരോധനം നിലനിൽക്കെ എങ്ങനെയാണ് വ്യാജമദ്യം ലഭ്യമാക്കിയതെന്ന് ചോദിച്ച പ്രതിപക്ഷമായ ആർജെഡി നിതീഷ് കുമാർ സർക്കാരിനെതിരെ ആഞ്ഞടിച്ചു. വ്യാജമദ്യം കുടിച്ച് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ബിഹാറിൽ മദ്യനിരോധന നിയമം നിലവിലുണ്ടെങ്കിലും വ്യാജമദ്യം ലഭിക്കുന്നത് വളരെ സങ്കടകരവും ആശങ്കാജനകവുമാണ്. ഓരോ തവണയും ഹോളിയിലും ദീപാവലിയിലും ആളുകൾ മരിക്കുന്നത് കാണുന്നതാണ്. മദ്യനിരോധന നിയമം നിലവിലിരിക്കെ എങ്ങനെയാണ് ഈ രീതിയിൽ വ്യാജമദ്യം ലഭ്യമാകുന്നത്? ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1