പത്തനംതിട്ട : കരട് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണമാണ് ലക്ഷ്യമെന്നും പരമാവധി യുവവോട്ടര്‍മാരെ ഉള്‍പ്പെടുത്തുമെന്നും റോള്‍ ഒബ്‌സര്‍വര്‍ ബിജു പ്രഭാകര്‍. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് വോട്ടര്‍പട്ടികയില്‍ നിന്ന് മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യാനും 18 വയസ് തികഞ്ഞവരെ ഉള്‍പ്പെടുത്താനും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം ഉണ്ടാകണം. ബി.എല്‍.ഒമാരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ജില്ലാ കലക്ടറെ നേരിട്ട് അറിയിക്കാം. സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ തലത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവര്‍ ഏജന്റുമാരുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ അധ്യക്ഷനായി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ സുമിത് കുമാര്‍ ഠാക്കൂര്‍, ബി രാധാകൃഷ്ണന്‍, മിനി കെ തോമസ്, ജേക്കബ് ടി ജോര്‍ജ്, ആര്‍ ശ്രീലത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വി സഞ്ജു, അബ്ദുള്‍ ഹാരിസ്, ആര്‍ ജയകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ കര്‍ത്ത, എ.ഇ.ആര്‍.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1