Friday, July 5, 2024 12:18 am

ബൈജൂസിൽ 3365 കോടി രൂപയുടെ നിക്ഷേപമെത്തി : മൊത്തംമൂല്യം ഒരുലക്ഷം കോടിയിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 3365 കോടി രൂപ(460 മില്യൺ ഡോളർ)കൂടി സമാഹരിച്ചു. എം.സി ഗ്ലോബൽ എഡ്യുടെക് ഇൻവെസ്റ്റുമെന്റ് ഹോൾഡിങ്‌സാണ് പുതിയ ഫണ്ടിങിന് നേതൃത്വം നൽകിയത്. ഇതോടെ കമ്പനിയുടെ മൊത്തംമൂല്യം 1300 കോടി ഡോളറിലേറെയായി. അതായത് 95,113 കോടി രൂപ.
എംസി ഗ്ലോബലിന് പുറമെ, ബി ക്യാപിറ്റൽ(77 മില്യൺ ഡോളർ), ബാരോൺ എമേർജിങ് മാർക്കറ്റ് ഫണ്ട് (80 മില്യൺ ഡോളർ), എക്‌സ്.എൻ എക്‌സ്‌പോണന്റ് ഹോൾഡിങ്‌സ് (1.5 മില്യൺ ഡോളർ), അരിസൺ ഹോൾഡിങ്‌സ് (15 മില്യൺ ഡോളർ), ടിസിഡിഎസ് ഇന്ത്യ (14 മില്യൺ ഡോളർ) തുടങ്ങി എട്ടു കമ്പനികളുമാണ് നിക്ഷേപം നടത്തിയത്.

15 ബില്യൺ ഡോളർ മൂല്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരിൽ നിന്ന് 700 മില്യൺ ഡോളർ കൂടി സമാഹരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതോടെ ബൈജു രവീന്ദ്രന്റെയും കുടുംബിത്തിന്റെയും കമ്പനിയിലുള്ള ഓഹരി വിഹിതം 26.9ശതമാനമായി കുറഞ്ഞു. കോവിഡ് വ്യാപനം മൂലം സ്‌കൂളുകളും കോളേജുകളും അടച്ചതോടെ ക്ലാസുകൾ ഓൺലൈനായതാണ് കമ്പനിക്ക് നേട്ടമായത്. സ്വകാര്യ ഈക്വിറ്റി നിക്ഷേപകരായി ബ്ലാക്ക്‌റോക്ക്. ടി റോ പ്രൈസ് എന്നിവരിൽനിന്ന് 2020 നവംബറിൽ 200 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതോടെ സ്റ്റാർട്ടപ്പിന്റെ മൂല്യം 12 ബില്യൺ ഡോളറായി ഉയരുകയുംചെയ്തു. സിൽവർ ലേയ്ക്ക്, ടൈഗർ ഗ്ലോബൽ, ജനറൽ അറ്റ്‌ലാന്റിക്, ഔൾ വെഞ്ച്വേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ബൈജൂസിൽ നേരത്തെ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടുംബ സ്വത്ത് വീതം വെക്കാൻ വൻതുക കൈക്കൂലി ; 40,000 രൂപയുമായി കൊണ്ടോട്ടി സബ്...

0
മലപ്പുറം: കൊണ്ടോട്ടി സബ് രജിസ്ട്രാർ കൈക്കൂലിയുമായി പിടിയിൽ. കൈക്കൂലി വാങ്ങിയ 40,000...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് ; നിർണായക നീക്കവുമായി ഇഡി, ഡയറക്ടര്‍ കെഡി പ്രതാപൻ അറസ്റ്റിൽ

0
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെഡി...

ഹൗസ് സർജൻമാരുടെയും റസിഡന്റ് ഡോക്ടർമാരുടെയും സ്റ്റൈപെൻഡ് വർധിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും...

ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും, പുതിയ നീക്കവുമായി ഗതാഗതമന്ത്രി, വൻ പിഴ വീട്ടിലെത്തും, ഉടൻ...

0
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന...