കൊച്ചി: വൈറ്റില- കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വീണ്ടും ബൈക്കപകടം. ബൈക്ക് ഇടിച്ച് മറിഞ്ഞ് തൊടുപുഴ സ്വദേശിയായി സനില്‍ സത്യന്‍ (21) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. .നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്‍ ഇടിച്ച് മറിയുകയായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന 2 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 7 മാസത്തിനുള്ളില്‍ 9 പേരാണ് ഈ വളവില്‍ മരിച്ചത്. ഫെബ്രുവരി 25ന് വിശാല്‍, സുമേഷ് എന്നീ യുവാക്കള്‍ ഇവിടെ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രാത്രികാലങ്ങളില്‍ ബോധവത്കരണം നടത്തിയിരുന്നു.ഈ ഭാഗത്തെ മെട്രോപില്ലറിന് സമീപത്ത് റോഡിന് വളവുണ്ട്. അമിതവേഗത്തില്‍ വരുന്ന ബൈക്കുകളാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പെടുന്നത്.
ഇക്കാര്യം പരിശോധിക്കാന്‍ പൊതുമരാമത്തുവകുപ്പ്, കെഎംആര്‍എല്‍ എന്നിവയ്ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളവിനുമുമ്പ് വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ റിഫ്ലക്ടിങ് സ്റ്റഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ അത് കാര്യമാക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു.