ചാവക്കാട് : ദേശീയ പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. വടക്കേക്കാട് മണികണ്ഠേശ്വരം കൊട്ടാരപ്പാട്ട് ജലീലിന്റെ മകന്‍ നിഹാലാണ് (18) മരിച്ചത്. കൂടെയുണ്ടായിരുന്ന നഹല്‍ (17), എടക്കഴിയൂര്‍ ആനക്കോട്ടില്‍ കരീമിന്റെ മകന്‍ നദീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11ഓടെ അകലാട് ഒറ്റയിനി മദ്രസക്ക് സമീപമാണ് സംഭവം. മൂന്നു പേരെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിഹാലിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ നഹലിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്കും നദീമിനെ തൃശ്ശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി.
ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
RECENT NEWS
Advertisment