ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 (Royal Enfield Himalayan 450). ഈ വാഹനത്തിന്‍റെ ചിത്രങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഹിമാലയൻ 450യുടെ ലോഞ്ച് തിയ്യതി സംബന്ധിച്ച സൂചനകളും ലഭ്യമാകുന്നുണ്ട്. 2023 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഹിമാലയൻ 450ക്കായുള്ള ബ്ലോക്ക്-യുവർ-ഡേറ്റ് ഇൻവൈറ്റ് മീഡിയകൾക്ക് ലഭിച്ചിട്ടുണ്ട്. ഈ ഓഫ് റോഡ് കരുത്തന്‍റെ ലോഞ്ച് ഇവന്റും ഏറെ പ്രത്യേകതകളുള്ളതായിരിക്കും.
ഹിമാചൽ പ്രദേശിലെ മണാലിയിൽ 450 സിസി ഹിമാലയൻ റൈഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. നവംബറിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് വിപണിയിൽ തരംഗമാകുമെന്ന് ഉറപ്പാണ്. നിലവിൽ വിൽപ്പനയിലുള്ള 411 സിസി ഹിമാലയൻ മോഡലിൽ നിന്നും നിരവധി മാറ്റങ്ങളോടെയാകും പുതിയ ഹിമാലയൻ വരുന്നത്. എഞ്ചിൻ അടക്കം പല പുതുമകളും റോയൽ എൻഫീൽഡ് ഈ ബൈക്കിൽ കൊണ്ടുവരും.
ഇന്ത്യയിലും വിദേശത്തുമായി റോഡുകളിൽ നിരവധി തവണ പരീക്ഷണയോട്ടം നടത്തിയ പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450യുടെ ഡിസൈൻ നിലവിലെ 411സിസി ഹിമാലയനോട് സാമ്യമുള്ളതാണ്. ടീസർ വീഡിയോയിൽ വ്യക്തമായി കാണുന്നത് പോലെ റോയൽ എൻഫീൽഡ് ഹിമാലയൻ 450യിൽ വലിയ വിൻഡ്‌സ്‌ക്രീനും കൊക്കിന്റെ ആകൃതിയിലുള്ള മുൻ മഡ്‌ഗാർഡും ഉണ്ടായിരിക്കും. ഈ മോട്ടോർസൈക്കിളിൽ ഓൾ-എൽഇഡി ലൈറ്റിംഗ്, യുഎസ്ഡി ഫോർക്ക്, പുതിയ സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ഉണ്ടായിരിക്കും.
450 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത്. റോയൽ എൻഫീൽഡിന്‍റെ വരാനിരിക്കുന്ന ഈ എഞ്ചിന്‍റെ പവർ, ടോർക്ക് ഔട്ട്പുട്ട് കണക്കുകൾ വ്യക്തമല്ല. എങ്കിലും ഇത് ഏകദേശം 40-45 എച്ച്പി പവറും 40 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. മികച്ച ഓഫ്-റോഡിങ്ങിനായി ട്യൂൺ ചെയ്ത എഞ്ചിനാണ് ബൈക്കിൽ ഉണ്ടാവുക. 6 സ്പീഡ് ഗിയർബോക്സും ഇതിനൊപ്പം റോയൽ എൻഫീൽഡ് നൽകും.
റോയൽ എൻഫീൽഡ് ഹിമാലയൻ 450യിൽ വരുന്നത് ലിക്വിഡ് കൂളിങ് എഞ്ചിനാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതൊരു പുതിയ പ്ലാറ്റ്‌ഫോമാണ്. ഈ നിരയിൽ കമ്പനി കൂടുതൽ ബൈക്കുകൾ പുറത്തിറങ്ങാനുള്ള സാധ്യതയും ഉണ്ട്. നിലവിൽ കമ്പനി വിൽപ്പന നടത്തുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 411മോഡലിൽ 411 സിസി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ ഉപയോഗിച്ച് സ്ക്രാം 411 എന്ന മോഡലും കമ്പനി വിൽപ്പന നടത്തുന്നുണ്ട്. അതുപോലെ 450 സിസി എഞ്ചിനിൽ കൂടുതൽ ബൈക്കുകൾ അടുത്ത വർഷത്തോടെ പ്രതീക്ഷിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033