Saturday, July 5, 2025 8:49 pm

യാത്രകള്‍ ഇനി കള്ളര്‍ ഫുള്‍ ; സുസുക്കി ആക്സസ് 125 പുതിയ നിറങ്ങളിലെത്തി

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് സുസുക്കി ആക്സസ് 125 (Suzuki Access 125). ഇപ്പോഴിതാ മികച്ച പെർഫോമൻസും ആകർഷകമായ ഡിസൈനുമായി വരുന്ന ആക്സസ് 125 സ്കൂട്ടറിന്‍റെ പുതിയ കളർ ഓപ്ഷനുകൾ വിപണിയിലെത്തിച്ചിരിക്കുകയാണ് സുസുക്കി. ഡ്യൂവൽ ടോൺ കളർ ഓപ്ഷനുകളാണ് കമ്പനി പുറത്തിറക്കിയത്. ഉത്സവ സീസണിൽ വിൽപ്പന വർധിക്കുമെന്നതിനാലാണ് പുതിയ കളർ ഓപ്ഷനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സുസുക്കി ആക്സസ് 125 സ്കൂട്ടറിന്‍റെ പുതിയ ഷേഡുകളിൽ പേൾ ഷൈനിങ് ബീജ്, പേൾ മിറേജ് വൈറ്റ് എന്നിവ ഉൾപ്പെടുന്നു. അഞ്ച് ലക്ഷം യൂണിറ്റ് സുസുക്കി ആക്സസ് ഉത്പാദനം പിന്നിട്ട അവസരത്തിൽ കൂടിയാണ് സ്കൂട്ടറിന്‍റെ പുതിയ കളർ വേരിയന്റുകൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ സുസുക്കി ആക്‌സസ് 125 ഡ്യുവൽ-ടോൺ സ്‌കൂട്ടറിന്‍റെ എക്സ് ഷോറൂം വില 85,300 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇതിൽ തന്നെ റൈഡ് കണക്ട് എഡിഷൻ മോഡലിന് 90,000 രൂപയാണ് എക്സ് ഷോറൂം വില.

സുസുക്കിയുടെ മുൻനിര ഉത്പന്നങ്ങളിലൊന്നായിട്ടാണ് ആക്സസ് വരുന്നത് എന്നും ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ കളർ ഓപ്ഷൻ പുറത്തിറക്കിയിരിക്കുന്നത് എന്നും കമ്പനി അധികൃതർ വ്യക്തമാക്കി. സോളിഡ് ഐസ് ഗ്രീൻ/പേൾ മിറേജ് വൈറ്റ് കളറിന് ആവശ്യക്കാർ ഏറെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടാണ് ആക്സസ് 125 സ്കൂട്ടർ ഈ നിറത്തിൽ പുറത്തിറക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിന്‍റെ പുതുതായി പുറത്തിറക്കിയ വേരിയന്റുകളിലെ മാറ്റങ്ങൾ നിറത്തിൽ മാത്രമാണ്. മറ്റ് ഫീച്ചറുകൾ മാറിയിട്ടില്ല.

സുസുക്കി ആക്സസ് 125 സ്കൂട്ടറിന് കരുത്ത് നൽകുന്നത് 124 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ്. ഈ എഞ്ചിൻ 6,750 ആർപിഎമ്മിൽ 8.58 ബിഎച്ച്പി പവറും 5,500 ആർപിഎമ്മിൽ 10 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിനിൽ നിന്നുള്ള പവർ സിവിടി ഗിയർബോക്‌സ് വഴി പിൻ വീലുകളിലേക്കാണ് അയക്കുന്നത്. 125സിസി സ്കൂട്ടറുകളുടെ വിഭാഗത്തിലെ മികച്ച പവർ, ടോർക്ക് ഔട്ട്പുട്ടുള്ള മോഡലാണ് സുസുക്കി ആക്സസ് 125.

സുസുക്കി ആക്സസ് 125 സ്കൂട്ടറിന്‍റെ മുൻവശത്ത് ഡിസ്‌ക് ബ്രേക്കുകളുണ്ട്. റൈഡ് കണക്ട് എഡിഷനിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഫോൺ അലേർട്ടുകൾ എന്നിവയടക്കമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സുസുക്കി നൽകിയിട്ടുണ്ട്. കാലത്തിന് അനുസരിച്ച് പുതുക്കലുകൾ ലഭിച്ചിട്ടുള്ള മോഡലാണ് ആക്സസ് 125. ഈ സ്കൂട്ടറിന്‍റെ മുൻവശത്ത് ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ സ്വിങ് ആം സസ്പെൻഷനുമായിട്ടാണ് കമ്പനി നൽകിയിട്ടുള്ളത്. അഞ്ച് ലിറ്റർ പെട്രോൾ ടാങ്കും ഈ വാഹനത്തിൽ സുസുക്കി നൽകിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആദ്യത്തെ ‘സ്‌കിൻ ബാങ്ക്’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റവർക്ക് ആശ്വാസമായി, കേരളത്തിലെ ആദ്യത്തെ 'സ്‌കിൻ ബാങ്ക്' തിരുവനന്തപുരം...

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...

എടത്വായിൽ അഞ്ചുവയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
എടത്വാ: ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5)...

മന്ത്രി വീണാ ജോർജ്ജിന്റെ രാജിക്കായി മൈലപ്രായിൽ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിനെ നാഥനില്ലാ കളരിയാക്കിയ മന്ത്രി വീണാ ജോർജ്ജ്...