മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ജനപ്രിയ സ്കൂട്ടറായ ജൂപ്പിറ്ററിന്റെ പുതിയ മോഡൽ അവതരിപ്പിച്ചു. ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയുൾപ്പെടെ മികച്ച സവിശേഷതകളുമായി വരുന്ന ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് (TVS Jupiter 125 SmartXonnect) എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയത്. കണക്റ്റിവിറ്റി ഫീച്ചറുകളാണ് ഈ മോഡലിനെ മറ്റ് ജൂപ്പിറ്റർ വേരിയന്റുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. എഞ്ചിൻ, ഡിസൈൻ തുടങ്ങിയ മറ്റ് കാര്യങ്ങളിലെല്ലാം ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് നിലവിൽ വിൽപ്പനയിലുള്ള മോഡലിന് സമാനമാണ്.
ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് വേരിയന്റ് രണ്ട് പുതിയ കളർ സ്കീമുകളിലാണ് ലഭ്യമാകുന്നത്. എലഗന്റ് റെഡ്, മാറ്റ് കോപ്പർ ബ്രോൺസ് എന്നിവയാണ് സ്കൂട്ടറിന്റെ കളർ വേരിയന്റുകൾ. ഇതിനകം വിപണിയിൽ വലിയ ജനപ്രിതി നേടിയ മോഡലിന്റെ പ്രീമിയം വേരിയന്റ് എന്ന നിലയിലാണ് ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് വരുന്നത്. തങ്ങളുടെ നൂതനമായ കണക്റ്റിവിറ്റി ഫീച്ചറുകളിലൂടെ മികച്ച റൈഡിങ് അനുഭവം നൽകുന്ന രീതിയിലാണ് ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് സ്കൂട്ടറിൽ പ്രീമിയം ഫീച്ചറുകളായി സ്മാർട്ട്എക്സ്ടോക്ക്, സ്മാർട്ട്എക്സ്ട്രാക്ക് എന്നിവ നൽകിയിട്ടുണ്ട്. ഈ ഫീച്ചറുകൾ വരുന്നത് ബ്ലൂടൂത്ത് കണക്റ്റഡ് ടിഎഫ്ടി ഡിജിറ്റൽ ക്ലസ്റ്ററിലാണ്. ഈ ക്ലസ്റ്ററും കണക്റ്റിവിറ്റികളും തന്നെയാണ് സാധാരണ ജൂപ്പിറ്റർ മോഡലുകളിൽ നിന്നും ജൂപ്പിറ്റർ സ്മാർട്ട്എക്സോണക്റ്റ് വേരിയന്റിനെ വ്യത്യസ്തമാക്കുന്നത്. സ്മാർട്ട്ഫോണുമായി കണക്റ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നുവെന്നത് ഈ വേരിയന്റിനെ കൂടുതൽ ജനപ്രിയമാക്കും.
ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് വേരിയന്റിന് ഇന്ത്യയിൽ 96,855 രൂപയാണ് എക്സ്-ഷോറൂം വില. ഈ വേരിയന്റ് ഇപ്പോൾ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ടിവിഎസ് കണക്ട് മൊബൈൽ ആപ്പ് ഉപയോഗിച്ച് ഫോണിനെ ബ്ലൂട്ടൂത്ത് വഴി സ്കൂട്ടറിലൂള്ള ടിഎഫ്ടി ഡിസ്പ്ലെയുമായി കണക്റ്റ് ചെയ്യാം. ഇത്തരത്തിൽ കണക്റ്റ് ചെയ്താൽ നിരവധി ഫീച്ചറുകളാണ് ആക്സസ് ചെയ്യാൻ സാധിക്കുന്നത്. മൊബൈൽ ഫോൺ ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് ഡിസ്പ്ലെയിൽ കണക്റ്റ് ചെയ്താൽ വോയിസ് അസിസ്റ്റൻസ്, കോൾ, എസ്എംഎസ് നോട്ടിഫിക്കേഷനുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ലൈവ് സ്‌പോർട്‌സ് സ്‌കോറുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള അലേർട്ടുകൾ, ഫുഡ്/ഷോപ്പിംഗ് ആപ്പുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ തുടങ്ങിയവയെല്ലാം സ്കൂട്ടറിന്റെ സ്ക്രീനിൽ തന്നെ കാണാൻ സാധിക്കും. ഫോളോ-മീ ഹെഡ്‌ലാമ്പുകളും ഹസാർഡ് ലൈറ്റുകളും പുതിയ ഫീച്ചറുകളും ഇതിലുണ്ട്.
മറ്റ് ഫീച്ചറുകൾ
ഫോളോ-മീ ഹെഡ്‌ലാമ്പ് ഫീച്ചറിലൂടെ എഞ്ചിൻ ഓഫാക്കിയതിന് ശേഷവും ഹെഡ്‌ലാമ്പ് ഇരുപത് സെക്കൻഡ് തെളിഞ്ഞ് നിൽക്കുന്നു. വെളിച്ചം ഇല്ലാത്ത പാർക്കിങ്ങുകളിൽ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിനായിട്ടാണ് ഈ ഫീച്ചർ നൽകിയിട്ടുള്ളത്. സ്‌കൂട്ടറിൽ ഒരു ബാക്ക്‌റെസ്റ്റും കമ്പനി നൽകിയിട്ടുണ്ട് ഇത് പിന്നിൽ യാത്ര ചെയ്യുന്നവർക്ക് ഗുണം ചെയ്യും. മെക്കാനിക്കലായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് വരുന്നത്. ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് സ്കൂട്ടറിൽ 124.8 സിസി സിംഗിൾ-സിലിണ്ടർ ടു-വാൽവ് എയർ-കൂൾഡ് എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 6,500 ആർപിഎമ്മിൽ 8 ബിഎച്ച്പി പവറും 4,500 ആർപിഎമ്മിൽ 10.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡിസൈനിലും മറ്റ് ഘടകങ്ങളിലും മാറ്റമില്ലാതെയാണ് ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട്എക്സോണക്റ്റ് വേരിയന്റ് വരുന്നത്. ജൂപ്പിറ്റർ സ്കൂട്ടറിന്റെ സാധാരണ വേരിയന്റുകൾ തുടർന്നും വിൽപ്പന നടത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033