Wednesday, July 3, 2024 11:21 am

ലക്ഷങ്ങൾ വിലവരുന്ന ബൈക്കുകള്‍ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഒളിപ്പിച്ചു, പ്ലസ് ടു വിദ്യാർഥികൾ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുഞ്ചിത്തണ്ണി: ഇടുക്കി കുഞ്ചിത്തണ്ണിയിൽ ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ. വെള്ളത്തൂവൽ, മുതിരപ്പുഴ സ്വദേശികളായ 17 വയസ്സുകാരാണ് പോലീസ് പിടിയിലായത്. കുഞ്ചിത്തണ്ണി സ്വദേശി പൂതക്കുഴി ജെഫിൻ സോബിയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന ബൈക്ക് കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. മൂന്നാർ ഹെർക്സ് അണക്കെട്ടിന്റെ പരിസരത്തുനിന്നാണ് വാഹനം നഷ്ടപ്പെട്ടത്.

ഇയാൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് രാജാക്കാട്, അടിമാലി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നാല് ബൈക്കുകൾ കൂടി ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തി. ബൈക്കുകൾ നമ്പർപ്ലേറ്റുകൾ അഴിച്ചുമാറ്റിയും, രൂപമാറ്റം വരുത്തിയും വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ.അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജസ്ഥാനില്‍ പശുകടത്ത് ആരോപിച്ച് ക്രൂരമര്‍ദനം

0
ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പ​ശു​ക​ട​ത്ത് ആ​രോ​പി​ച്ച് ലോ​റി ഡ്രൈ​വ​ര്‍​ക്കും കൂ​ട്ടാ​ളി​ക്കും ക്രൂ​ര മ​ര്‍​ദ​നം....

മോദി റഷ്യ-യുക്രൈൻ യുദ്ധം രണ്ട്‌ മണിക്കൂർ നിർത്തിവെപ്പിച്ചു, മറ്റാർക്കും സാധിച്ചിട്ടില്ല ; ഏക്‌നാഥ് ഷിന്ദേ

0
മുംബൈ: റഷ്യ - യുക്രൈന്‍ യുദ്ധം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട്...

ക്യാമ്പസുകളിൽ എസ്എഫ് ഐ ഗുണ്ടായിസം ; മുഖ്യമന്ത്രിയും സിപിഎമ്മും ക്രിമിനലുകളെ സംരക്ഷിക്കുന്നു – കെ.സുരേന്ദ്രന്‍

0
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ ബിജെപി സംസ്ഥാന...

സഹകരണ സംഘം : ഭരണസമിതി അംഗങ്ങളുടെ കാലാവധി 3 ടേം ; ഭേദഗതി സ്റ്റേ...

0
കൊച്ചി: തുടര്‍ച്ചയായി മൂന്നുതവണ സഹകരണ സ്ഥാപനത്തിലെ ഭരണസമിതി അംഗമായിരുന്നവര്‍ വീണ്ടും മത്സരിക്കുന്നത്...