കോന്നി : സംസ്ഥാനപാതയുടെ നടപ്പാതകൾ കയ്യേറി പരസ്യ ബോർഡുകൾ സ്ഥാപിച്ചതും സാധനങ്ങൾ കച്ചവടങ്ങൾ നടത്തുന്നതും കാൽനടക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരുവശത്തും ഓട സ്ഥാപിച്ച് അതിന് മുകളിലാണ് നടപ്പാത ക്രമീകരിച്ചിട്ടുള്ളത്. ടൗണിൽ കൈവരിയും നിർമിച്ചു. എന്നാൽ ഇതിനുള്ളിലാണ് ലോട്ടറി, മീൻ, വെറ്റില തുടങ്ങിയ കച്ചവടങ്ങൾ നടത്തുന്നത്. കൂടാതെ കടകളിൽ സാധനങ്ങൾ പലതും നടപ്പാതയിലേക്ക് ഇറക്കിവെച്ചാണ് കച്ചവടം.
വിവിധ ഭാഗങ്ങളിൽ സ്ഥാപനങ്ങളുടെ ബോർഡുകള്‍ നീക്കം ചെയ്യാത്തത് നടന്ന് പോകുന്നവർക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. റോഡ് വികസിപ്പിച്ചെങ്കിലും നിലവിൽ പഴയതിനേക്കാൾ വീതി കുറവാണ് ടൗണിൽ. രണ്ട് ബസുകൾ ഒരുമിച്ച് വന്നാൽ ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകും. നന്നാക്കിയ റോഡിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ കടന്ന് വരുമ്പോൾ കാൽനടയാത്രക്കാർക്ക് പഴയതുപോലെ റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ നടപ്പാത പൂർണമായും കാൽനടയാത്രക്കാർക്കായി ഉപയോഗിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം. കെഎസ്ടിപി അധികൃതരും പഞ്ചായത്തും പോലീസും ഇക്കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇവിടെ ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുമെന്നാണ് ആശങ്ക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.