കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍ വി. ഇതിനെരെ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ബിന്ദു ചന്ദ്രന്‍ വീഡിയോ പങ്കുവച്ച് പറഞ്ഞു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മന്‍ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു.
‘നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളൂ. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യര്‍പോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാള്‍ അവഹേളിക്കുമ്പോള്‍ ഈ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. നിങ്ങളുടെ അനുഗ്രഹത്തോടെ കര്‍മം നിര്‍വഹിക്കുകയാണ്. എടോ വിനായകന്‍ ഇതിന്റെ പേരില്‍ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും ഞാന്‍ സഹിക്കും. ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു വേണ്ടി…കണ്ണേ കരളേ കുഞ്ഞൂഞ്ഞേ… ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ’ – ബിന്ദു ചന്ദ്രന്‍ വീഡിയോയില്‍ പറഞ്ഞു.