കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന അഭിപ്രായം തനിക്ക് ഇല്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. കുടുംബം മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മകന് അവൻ പഠിച്ച മേഖലയിൽ ജോലി നൽകണമെന്ന ആവശ്യം മന്ത്രി പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായും വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനുള്ള സഹായം ഉറപ്പുനൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നുതന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ചാണ്ടി ഉമ്മനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വിശ്രുതൻ പറഞ്ഞു. ചാണ്ടി ഉമ്മൻ തുടക്കം മുതൽക്കേ തന്റെ കൂടെ നിൽക്കുന്നയാളാണ്. താൻ ആദ്യം ദുഃഖം പങ്കുവെക്കുന്നത് അദ്ദേഹത്തോടാണ്. മകളെയും ഭാര്യയെയും കാണാതെ വിഷമിച്ചുനിൽകുന്ന സമയത്താണ് അദ്ദേഹം വരുന്നത്. അത് ഒരു ആശ്വാസമായിരുന്നുവെന്നും വിശ്രുതൻ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]