Saturday, July 5, 2025 12:39 pm

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും വിശ്രുതന്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്ന് നല്ലരീതിയിലുള്ള സപ്പോര്‍ട്ടാണ് കുടുംബത്തിനുള്ളത്. കുടുംബത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ അക്കാര്യങ്ങള്‍ ചെയ്‌തോളും. മന്ത്രി ഇവിടെ വരും. അപ്പോള്‍ നമ്മുടെ കാര്യവും പറയും. മന്ത്രി വാസവനും മെഡിക്കല്‍ കോളജ് സൂപ്രണ്ടും കളക്ടറും വന്നിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണ് – അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്നും ഇനി ആര്‍ക്കും ഇത് സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മകന് മെഡിക്കല്‍ കോളജില്‍ ജോലി നല്‍കുമെന്ന് പറഞ്ഞു. മകളുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തു. പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കുടുംബത്തെ ചേര്‍ത്ത് പിടിച്ചു – അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...