ബംഗളൂരു: മയക്കുമരുന്ന് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ സി ബി. ബിനീഷ് കോടിയേരിയെ എന്‍ സി ബി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി ബിനീഷിനെ എന്‍ സി ബി ഓഫീസിലേക്ക് കൊണ്ടുപോയി. സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയാണ് ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ സി ബി അഭിഭാഷകന് കോടതിയെ സമീപിച്ചത്. രണ്ടര മണിക്കൂര്‍ മുമ്ബ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ പരപ്പന അഗ്രഹാര ജയിലില്‍ എത്തി ബിനീഷിനെ തങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുപോയി. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി നീട്ടിയത് കൊണ്ടാണ് ബിനീഷിനായി എന്‍ സി ബി ഇത്രയും ദിവസം കാത്തിരുന്നത്. ചോദ്യം ചെയ്യലിന് ശേഷമാകും ബിനീഷിന് എതിരായ തുടര്‍നീക്കങ്ങളില്‍ എന്‍ സി ബി തീരുമാനമെടുക്കുക.
ബിനീഷ് കൊക്കെയ്ന്‍ എന്ന മാരക ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്മെന്റ്സില്‍ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്ബനി ജീവനക്കാരന് സോണറ്റ് ലോബോ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിരുന്നു. ഇവിടെ 205, 206 മുറികളിലാണ് അനൂപും സോണറ്റ് ലോബോയും താമസിച്ചിരുന്നത്. ബിനീഷ് ഇവിടം സന്ദര്‍ശിച്ചിരുന്നതായും അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതായും മൊഴിയിലുണ്ട്. ഇ ഡി ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ബിനീഷ് എന്‍ സി ബിയുടെ കസ്റ്റഡിയിലായതോടെ ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും.