റാന്നി : അധാർമ്മികതയും അരാജകത്വവും നിറയുന്ന ലോകത്തിൽ സഭ ക്രിസ്തുവിൻ്റെ ത്യാഗോജ്വലമായ സ്നേഹം പിൻതുടരുന്നവരാകണം എന്ന് സീയോൻ അസംബ്ലി ചർച്ച് നാഷണൽ ഓവർസിയർ റവ. ബിനോയി ജോസഫ് പറഞ്ഞു. തോമ്പിക്കണ്ടം സീയോൻ ദൈവസഭയുടെ 43-ാമത് ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭകളുടെ ജനറൽ സെക്രട്ടറി റവ.സി.ഡി തോമസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ സന്ദേശം നൽകി.കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ആശംസ പ്രസംഗം നടത്തി. നാളെ വൈകീട്ട് പാസ്റ്റർ.എബി എബ്രഹാം പത്തനാപുരം പ്രസംഗിക്കും.
സ്നേഹത്തിൻ്റെ മാതൃകയാകണം സഭ ; റവ. ബിനോയി ജോസഫ്
RECENT NEWS
Advertisment