പത്തനംതിട്ട : ബിനു കുരുവിളയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഡിസംബര്‍ 27 ന് സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ നാല് പ്രതികൾ ആണുള്ളത്. കെ.സി. ബിബിന്‍, സുബിന്‍, സുധീഷ് കൃഷ്ണന്‍, ടിജോ ചാക്കോ സ്രാമ്പിയില്‍ എന്നിവരാണ് നാലു പ്രതികള്‍.
കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമായ ഒന്നായിരുന്നു ഒരു വധശ്രമക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടത്. കേസില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്. ക്നാനായ യാക്കോബായ മാനേജിങ് കമ്മറ്റിയംഗവും ക്നാനായ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന വെസ്റ്റ് ഓതറ കല്ലേമണ്ണില്‍ ബിനു കുരുവിള(42)നെക്വട്ടേഷന്‍ സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുകയായി രുന്നു.
ആദ്യ മൂന്നു പേരും ക്വട്ടേഷന്‍ സംഘാംഗങ്ങളും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുമാണ്. നാലാം പ്രതി ടിജോ ചാക്കോ ആണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത് ഒന്നാം പ്രതി ബിബിന്‍ ഭാര്യയെ കൊന്ന കേസില്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. സുധീഷ് കൃഷ്ണനാണ് ക്വട്ടേഷന് നേതൃത്വം കൊടുത്ത്ത്. കേസില്‍ പ്രതിയാകുമെന്ന് വന്നതോടെ ടിജോ കാനഡയ്ക്ക് കടന്നിരുന്നു.
ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ തിരികെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ടിജോയുടെ ലുക്കൗട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും. ഇയാളെ നാട്ടിലെത്തിച്ചെങ്കില്‍ മാത്രമേ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് വിവരം കിട്ടുകയുള്ളൂ. ക്നാനായ യാക്കോബായ സഭയിലെ പുരോഹിതന്മാരും വന്‍വ്യവസായികളും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും അടക്കം ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സൂചന. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി രാമദേവന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍സ്പെക്ടര്‍ സജി ശങ്കറിനാണ് അന്വേഷണം നടത്തുന്നത്.